ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. അനന്ത്നാഗ് പട്ടണത്തിൽ ഭീകരർ നടത്തിയ വെടിവെപ്പിലാണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റത്. ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ ഇന്ത്യൻ സൈന്യവും ബിഎസ്എഫും ജമ്മു കശ്മീർ പോലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ രണ്ട് ഭീകരരെ വധിച്ചു. തിരച്ചിലിൽ 4 എകെ റൈഫിളുകളും 6 ഹാൻഡ് ഗ്രനേഡുകളും കണ്ടെടുത്തു. ഓപ്പറേഷൻ ഇപ്പോഴും പുരോഗമിക്കുകയാണ്.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടയിൽ രണ്ടാമത്തെ ഭീകരാക്രമണമാണിത്. മുമ്പ് തെക്കൻ കശ്മീരിലെ ഷോപ്പിയാനിലാണ് ഭീകരാക്രമണം നടന്നത്. അൻവൽ തോക്കർ, ഹീരാലാൽ, പന്തു എന്നിവർക്കാണ് പരിക്കേറ്റത്.
Comments