സിനിമയിൽ ഒരു സമയത്ത് വർക്കൊന്നും കിട്ടിയിരുന്നില്ല; ടാക്‌സി ഡ്രൈവറായും മെക്കാനിക്കായും പണിയെടുത്തിട്ടുണ്ട്: അബ്ബാസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സിനിമയിൽ ഒരു സമയത്ത് വർക്കൊന്നും കിട്ടിയിരുന്നില്ല; ടാക്‌സി ഡ്രൈവറായും മെക്കാനിക്കായും പണിയെടുത്തിട്ടുണ്ട്: അബ്ബാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 12:39 pm IST
FacebookTwitterWhatsAppTelegram

തെന്നിന്ത്യൻ സിനിമാലോകത്ത് തരംഗമായിരുന്ന നടനായിരുന്നു അബ്ബാസ്. കഴിഞ്ഞ എട്ട് വർഷമായി വെള്ളിത്തിരയിൽ നിന്നും ഇടവേളയെടുത്ത നടൻ വല്ലപ്പോഴും അഭിമുഖങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടാറുണ്ട്. കഴിഞ്ഞയിടെ, ഒരു ദേശീയ മാദ്ധ്യമത്തിന് നടൻ നൽകിയ അഭിമുഖത്തിൽ സിനിമയിൽ നിന്നും ഇടവേളയെടുത്തതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

സിനിമാമേഖലയിൽ നിന്ന് ഇടവേളയെടുത്തതിന് ശേഷം ന്യൂസിലാൻഡിലാണ് അബ്ബാസ് കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്നത്. അവിടെ മെക്കാനിക്കായും ടാക്‌സി ഡ്രൈവറായും ജോലി ചെയ്തിരുന്നതായി അബ്ബാസ് അഭിമുഖത്തിൽ പറയുന്നു.

‘ഒരുസമയത്ത് സിനിമയിൽ നിന്നും വർക്കുകളൊന്നും കിട്ടിയിരുന്നില്ല. ഇതോടെ വരുമാനം മുടങ്ങി. വീടിന്‌റെ വാടക, ജോലിക്കാരുടെ ശമ്പളം എന്നിവയൊന്നും കൊടുക്കാൻ പണമില്ലാതായി. അങ്ങനെയാണ് ആർ.ബി ചൗധരി സാറിനെ കാണുന്നത്. ഇപ്പോൾ കാശില്ലെന്നും ജോലി വേണമെന്നും ആവശ്യപ്പെട്ടപ്പോൾ പൂവേലി എന്ന സിനിമയിലേക്ക് അവസരം ലഭിച്ചു. എന്നാൽ ഹീറോയായി അഭിനയിച്ചിരുന്ന ഞാൻ ചെറിയ റോൾ ചെയ്തപ്പോൾ അത് പലർക്കുമിടയിൽ സംസാരമുണ്ടാക്കി. വളരെ മോശം സമയമായിരുന്നു അത്. എങ്കിലും ആ സിനിമ വിജയിച്ചു. അതിന് ശേഷം പടയപ്പ ഉൾപ്പടെയുള്ള ചില നല്ല ചിത്രങ്ങളുടെ ഭാഗമായി. ജീവിതത്തിൽ ഉയർച്ചയും താഴ്‌ച്ചയും ഉണ്ടാകുമെന്ന തിരിച്ചറിവ് അപ്പോഴാണുണ്ടായത്. എന്റെ ഈഗോ ഒഴിവാക്കാൻ അതോടെ ശ്രമിച്ചു. ഇന്ന് ഞാനെവിടെ എത്തി നിൽക്കുന്നോ അതിൽ ഞാൻ സന്തോഷവാനാണ്.

എന്റെ കൗമാരക്കാലവും വളരെ മോശമായിരുന്നു. ജീവിതം അവസാനിപ്പിക്കാൻ തോന്നിയ നിമിഷങ്ങൾ പോലുമുണ്ടായിട്ടുണ്ട്. പത്താം ക്ലാസിൽ ഞാൻ തോറ്റിരുന്നു. കാമുകി എന്നെ ഉപേക്ഷിച്ച ഘട്ടവുമുണ്ടായി. അന്ന് ജീവിതം തകർന്നുവെന്നാണ് പത്താം ക്ലാസുകാരനായ എനിക്ക് തോന്നിയത്. ജീവിതം അവസാനിപ്പിക്കാൻ ട്രക്കിന് മുന്നിൽ ചാടാൻ തീരുമാനിച്ചു. റോഡിൽ ട്രക്ക് വരുന്നത് നോക്കി കാത്തുനിന്നു. ഒടുവിൽ ഒരു ട്രക്ക് വന്നു. ചാടാമെന്ന് കരുതിയപ്പോൾ ട്രക്കിന് പിറകിൽ ഒരു മോട്ടോർ സൈക്കിൾ വരുന്നത് കണ്ടു. ഞാൻ ട്രക്കിന് മുന്നിലേക്ക് ചാടിയാൽ ആ ബൈക്ക് യാത്രികന് കൂടി അപകടം പറ്റും. അയാൾ എന്ത് തെറ്റ് ചെയ്തുവെന്ന് ഞാൻ ചിന്തിച്ചു. എന്റെ ഏറ്റവും മോശം സമയത്തും മറ്റൊരാളെക്കുറിച്ചാണ് ഞാൻ ചിന്തിച്ചത്. അതെന്നെ മാറ്റി. ഒരാളെയും ബുദ്ധിമുട്ടിക്കരുതെന്നും മറ്റുള്ളവരെ സഹായിക്കണമെന്നുമുള്ള ചിന്താഗതി അന്നുതൊട്ടാണ് എനിക്കുണ്ടായത്. ‌

‌ന്യൂസിലാൻഡിൽ കുടുംബത്തോടൊപ്പം കഴിയവേ വരുമാനം നിലച്ചപ്പോൾ ടാക്‌സി ഡ്രൈവറായും, മറ്റൊരു ഘട്ടത്തിൽ ബൈക്ക് മെക്കാനിക്കായും ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. ജീവിതത്തിൽ നാല് തവണ അതിദാരിദ്ര്യത്തിലൂടെ കടന്നുപോയ വ്യക്തിയാണ് ഞാൻ.’- അബ്ബാസ് അഭിമുഖത്തിൽ പറഞ്ഞു.

Tags: abbas
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies