അഹമ്മദാബാദ്; ഇസ്കോൺ ഫ്ളൈഓവറിലുണ്ടായ വാഹാനപകടത്തിന് പിന്നാലെ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞു കയറി 9പേർ ദാരുണമായി കൊല്ലപ്പെട്ടു.ഇന്ന് പുലർച്ച ഒരു മണിയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. സർക്കേജ്-ഗാന്ധിനഗർ ഹൈവേയിലായിരുന്നു അപകടം.
സോളാ സിവിൽ ആശുപത്രി മെഡിക്കൽ ഓഫീസർ കൃപ പട്ടേൽ പറഞ്ഞതനുസരിച്ച് 13പേരെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് വിവരം. ഇവരിൽ ഒമ്പതുപേർ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചു. മറ്റുള്ളവർ ചികിത്സയിലാണ്.
അപകട സ്ഥലത്ത് ഓടിക്കൂടിയ ആളുകൾക്കിടയിലേക്ക് ആഢംബരക്കാർ അതിവേഗം പറഞ്ഞു കയറുകയായിരുന്നു. മരിച്ചവരിൽ രണ്ടു പൊലീസുകാരും ഉൾപ്പെടുന്നു എന്നാണ് വിവരം. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments