76 കിലോമീറ്റർ ദൂരത്തിൽ ചെങ്ങന്നൂർ-പമ്പ റെയിൽപാത; 60 ശതമാനം ആകാശപാതയുള്ള റെയിൽപദ്ധതി യാഥാർത്ഥ്യമാകുന്നത് മെട്രോ സ്റ്റൈലിൽ; ലിഡാർ സർവേ അടുത്ത ആഴ്ച
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

76 കിലോമീറ്റർ ദൂരത്തിൽ ചെങ്ങന്നൂർ-പമ്പ റെയിൽപാത; 60 ശതമാനം ആകാശപാതയുള്ള റെയിൽപദ്ധതി യാഥാർത്ഥ്യമാകുന്നത് മെട്രോ സ്റ്റൈലിൽ; ലിഡാർ സർവേ അടുത്ത ആഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2023, 02:30 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ചെങ്ങന്നൂർ-പമ്പ റെയിൽപാതയ്‌ക്ക് വേണ്ടിയുള്ള ലിഡാർ സർവേ അടുത്ത ആഴ്ച തുടങ്ങിയേക്കും. ജനവാസ മേഖലകളെ പരമാവധി ഒഴിവാക്കിയായിരിക്കും ആകാശപാത ഒരുക്കുകയെന്നാണ് റെയിൽവേയുടെ തീരുമാനം. ഇതിനൊപ്പം തന്നെ ഇരുനൂറ് കോടിയിലധികം രൂപ ഇതിനോടകം തന്നെ ചെലവിട്ട ശബരി റെയിൽ പദ്ധതി പുതിയ പാത വരുന്നതോടെ ഉപേക്ഷിക്കരുതെന്ന ആവശ്യവും ശക്തമായി തന്നെ ഉയർത്തുന്നുണ്ട്.

ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയായിരുന്നു ചെങ്ങന്നൂർ-പമ്പ പാതയുടെ പ്രരംഭ ഘട്ട അടയാളപ്പെടുത്തൽ നടത്തിയത്. മഴ മാറി കാലാവസ്ഥ അനുകൂലമാകുന്നതോടെ ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിംഗ് സർവേ (ലിഡാർ സർവേ) നടത്തും. 76 കിലോമീറ്റർ ദൂരത്തിലാണ് റെയിൽപാത നിർമ്മിക്കാൻ ഒരുങ്ങുന്നത്. ഇതിൽ 60 ശതമാനവും നിർമ്മിക്കുക ആകാശപാതയായി ആയിരിക്കും. ഇതിന് പുറമേ ടണൽ വഴി കടന്നു പോകുന്ന ഭാഗവും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

മെട്രോ റെയിൽ മാതൃകയിലാണ് പദ്ധതിയുടെ നിർമ്മാണം. ചെങ്ങന്നൂരിൽ തുടങ്ങുന്ന പാത ആറന്മുള, കോഴഞ്ചേരി, കീക്കൊഴൂർ, വടശേരിക്കര, നിലയ്‌ക്കൽ, അട്ടത്തോട് എന്നീ മേഖലകൾ കടന്നാകും പമ്പയിൽ എത്തുക. 160 കിലോമീറ്റർ വേഗതയിൽ അരമണിക്കൂർ യാത്ര എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ശബരിമല തീർത്ഥാടനത്തിന് ഏറെ ഉപകാരപ്രദമാകുമെന്ന നിലയിലാണ് 9000 കോടി ചെലവ് പ്രതീക്ഷിക്കുന്ന ചെങ്ങന്നൂർ-പമ്പ പാതയ്‌ക്ക് കേന്ദ്രസർക്കാർ മുൻഗണന നൽകുന്നത്.

Tags: Railwaysurvey
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies