ചെറുപ്പക്കാർക്കിടയിൽ ഹൃദയാഘാതം കൂടുന്നതിന് കാരണം കൊറോണ മഹാമാരിയോ? വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെറുപ്പക്കാർക്കിടയിൽ ഹൃദയാഘാതം കൂടുന്നതിന് കാരണം കൊറോണ മഹാമാരിയോ? വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2023, 07:39 pm IST
Facebook
Twitter
WhatsAppTelegram

കൊറോണയ്‌ക്ക് ശേഷം യുവാക്കൾക്കിടയിൽ വലിയതോതിൽ ഹൃദയാഘാതം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇത് മഹാമാരി മൂലമാണോയെന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ മതിയായ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. പാർലമെന്റ് സമ്മേളനത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കൊറോണയ്‌ക്ക് ശേഷം ഉണ്ടാകുന്ന ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ കുറിച്ച് പഠനം നടത്താനായി ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിലിന് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.

ഇന്ത്യയിൽ 18നും 45നും ഇടയിൽ പ്രായമുള്ള ആളുകൾക്കിടയിൽ സംഭവിക്കുന്ന മരണകാരണങ്ങളെ കുറിച്ച് നടത്തിയ മൾട്ടി-സെൻട്രിക് മാച്ച്ഡ് കേസ് കൺട്രോൾ നടത്തിയ പഠനം ഏകദേശം 40-ഓളം ആശുപത്രികളിൽ നടന്നുകൊണ്ടിരിക്കുകയാണ്. 2022-ൽ ത്രോംബോട്ടിക് പ്രശ്‌നങ്ങൾ അല്ലാതെ കൊറോണ വാക്സിനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടോ എന്നതിനെ കുറിച്ചും പഠനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ പഠനത്തിന്റ 40 ശതാമനം പൂർത്തിയായി. കൂടാതെ വെർച്വൽ, ഫിസിക്കൽ, പോസ്റ്റ്മോർട്ടം വഴിയും യുവാക്കളുടെ മരണ കാരണം കണ്ടെത്താനുള്ള പഠനം നടന്നു വരികയാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

ഹൃദ്രോഗവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സാംക്രമികേതര രോഗങ്ങൾ തടയുന്നതിനും രോഗം നിയന്ത്രിക്കുന്നതിനുമുള്ള ദേശീയ പരിപാടിക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തുടക്കം കുറിച്ചിരിക്കുകയാണ്. ആയുഷ്മാൻ ഭാരത് ഹെൽത്ത് വെൽനസ് സെന്ററിനു കീഴിൽ 30 വയസിന് മുകളിൽ ഉള്ളവർക്ക് ആരോഗ്യപരമായി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമുണ്ട്. ഇതിലേയ്‌ക്കായി മാനവ വിഭവശേഷി വികസനം, ആരോഗ്യ പ്രോത്സാഹനം, ജനസംഖ്യാടിസ്ഥാനത്തിലുള്ള പരിശോധന, നേരത്തെയുള്ള രോഗനിർണയം, ഉചിതമായ തലത്തിലുള്ള ആരോഗ്യ പരിപാലന സൗകര്യങ്ങളിലേക്കുള്ള റഫറൽ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തും.

മെഡിക്കൽ കോളേജുകൾ, എയിംസ് തുടങ്ങിയ കേന്ദ്ര സ്ഥാപനങ്ങൾ കൂടാതെ സ്വകാര്യ സ്ഥാപനങ്ങളിലും ഹൃദയ സംബന്ധമായ അസുഖമുള്ളവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും മാണ്ഡവ്യ പറഞ്ഞു. എയിംസ്, പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന എന്നിവയും ശ്രദ്ധനേടുകയാണ്. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പ്രകാരം മിതമായ നിരക്കിൽ ആരോഗ്യ പരിരക്ഷയും ചികിത്സയും ഉറപ്പുനൽകുന്നുണ്ട്. ഇതിനായി 60 കോടിയിലധികം ഗുണഭോക്താക്കൾക്ക് സെക്കൻഡറി അല്ലെങ്കിൽ ടെർഷ്യറി കെയർ ഹോസ്പിറ്റലൈസേഷനായി ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും സർക്കാർ ഉറപ്പ് നൽകുന്നു.

 

Tags: IndiaCorona
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies