എറണാകുളം: ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകൻ ഫേസ്ബുക്ക് ലൈവിന് ഉപയോഗിച്ച ഫോൺ ഇന്ന് ഫോറൻസിക് പരിശോധനയ്‌ക്ക് അയയ്‌ക്കും. കഴിഞ്ഞ ദിവസം വിനായകന്റെ ഫ്‌ളാറ്റിൽ എത്തിയാണ് കെച്ചി നോർത്ത് ഫോൺ തെളിവായി പിടിച്ചെടുത്തത്. ചോദ്യം ചെയ്യലിൽ വിനായകൻ കുറ്റം സമ്മതിച്ചിരുന്നു. പെട്ടന്നുണ്ടായ പ്രകോപനമായിരുന്നു ഫേസ്ബുക്ക് ലൈവിന്റെ കാരണമെന്ന് വിനായകൻ പോലീസിനോട് സമ്മതിച്ചിരുന്നു.
വിനായകന്റെ മൊഴി വിശദമായി പരിശോധിച്ച ശേഷമാകും നടനെതിരെ തുടർ നടപടികൾ സ്വീകരിക്കുക. ഉമ്മൻചാണ്ടിയുടെ വിലാപയാത്ര നടന്നുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് വിനായകൻ ഫേസ്ബുക്ക് ലൈവിൽ എത്തിയത്. ശേഷം നിരവധി പരാതികൾ വിനായകനെതിരെ ലഭിച്ചതിനെ തുടർന്നാണ് കൊച്ചി നോർത്ത് പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്.
പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Comments