ബലാത്സംഗ നിയമം സ്ത്രീകൾ പങ്കാളികൾക്കെതിരായി ദുരുപയോഗം ചെയ്യുന്നതായി ഉത്തരാഖണ്ഡ് ഹൈക്കോടതി. ഈ കാലഘട്ടത്തിൽ നിയമം ദുരുപയോഗം ചെയ്യുന്നത് ഏറിവരുന്നതായും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ഷാറദ് കുമാർ ശർമ്മ ബലാത്സംഗ കേസിൽ യുവാവിനെ കുറ്റവിമുക്തനാക്കവെയാണ് ഇക്കാര്യം ചൂണ്ടികാട്ടിയത്.
2020ൽ യുവതി നൽകിയ കേസാണ് തീർപ്പാക്കിയത്. പങ്കാളി വിവാഹം കഴിക്കാൻ താത്പ്പര്യമില്ലെന്ന് അറിയിച്ചതോടെ യുവതി പീഡന പരാതി നൽകുകയായിരുന്നു. 2005 മുതൽ ഇരുവരും റിലേഷനിലായിരുന്നു. സൂപ്രീം കോടതിയുടെ സമാന രീതിയിലുള്ള പരാമർശം ചൂണ്ടികാട്ടിയായിരുന്നു കോടതിയുടെ ഉത്തരവ്.
പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിന് ശേഷം വിവാഹം ചെയ്യാൻ സമ്മതിച്ചില്ലെങ്കിൽ ഇതിനെ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു സൂപ്രീംകോടതിയുടെ പരാമർശം. 2020ലാണ് യുവതി പരാതി നൽകിയത്. 2005 മുതൽ റിലേഷനിലായ ഇരുവരും അന്നുമുതൽ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധം പുലർത്തുന്നുണ്ട്.
ജോലി ലഭിച്ച ശേഷം ഇരുവരും വിവാഹം ചെയ്യാമെന്ന് പരസ്പരം സത്യം ചെയ്തിരുന്നതായും പിന്നീട് യുവാവ് മറ്റെരു വിവാഹം കഴിച്ചതായും ഇതിന് ശേഷവും താനുമായുള്ള ബന്ധം തുടർന്നതായും യുവതി വാദിച്ചു.യുവാവ് വിവാഹിതാണെന്ന് അറിഞ്ഞിട്ടും ബന്ധം തുടർന്നത് പരസ്പര സമ്മതമുള്ളതിന് ഉദാഹരണമാണെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.
Comments