ഐപിഎൽ 2024 സീസണിന്റെ മിനി ലേലത്തിൽ ടീമുകൾക്ക് ചെലവഴിക്കാൻ കഴിയുന്ന തുക ഉയർത്തിയേക്കും. ബിസിസിഐ 100 കോടിയായി ഉയർത്തുമെന്നാണ് സൂചന. കൊച്ചി, അഹമ്മദാബാദ്, കൊൽക്കത്ത, ജയ്പൂർ എന്നിവിടങ്ങളിലാണ് ഇത്തവണത്തെ മിനി ലേലം നടക്കുക. കഴിഞ്ഞ വർഷം ഒരു ടീമിന് 95 കോടി രൂപയായിരുന്നു ചെലവഴിക്കാൻ കഴിഞ്ഞിരുന്നത്. ഡിസംബർ അവസാനത്തോടെ ലേലം പൂർത്തിയാക്കാനാണ് ബിസിസിഐയുടെ ശ്രമം. ഏകദിന ലോകകപ്പ് അവസാനിച്ചാൽ ഉടൻ തന്നെ 2024ലെ ഐപിഎൽ തീയതി പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്.
സാം കുറാൻ, കാമറൂൺ ഗ്രീൻ, ബെൻസ്റ്റോക്‌സ്, നിക്കോളാസ് പൂരാൻ എന്നിവർ മൂന്ന് തവണ ഐപിഎൽ ലേലത്തിൽ 15 കോടി നേടിയിരുന്നു. സൺ റൈസേഴ്‌സ് താരം ഹാരി ബ്രൂക്ക് 13 കോടിയും ലേലത്തിലൂടെ നേടിയിരുന്നു.
Comments