തെഹ്റാൻ: പരസ്യ പോസ്റ്ററിൽ ഹിജാബ് ധരിക്കാത്ത നടിയെ ഉൾപ്പെടുത്തിയതിനെതിരെ ഇറാൻ ഭരണകൂടം. പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ ഇറാനില്‍ ചലച്ചിത്രോത്സവം നിരോധിച്ചു. ഇറാനിയന്‍ നടി സൂസന് തസ്ലിമയുടെ ഹിജാബ് ധരിക്കാത്ത ചിത്രമാണ് ഇറാനിയന്‍ ഷോര്‍ട്ട് ഫിലിം അസോസിയേഷന് പോസ്റ്ററായി പ്രദര്‍ശിപ്പിച്ചത്.
‘ദ ഡെത്ത് ഓഫ് യാസ്ദ്ഗേർഡ്’ എന്ന സിനിമയുടെ പോസ്റ്ററിലാണ് ഹിജാബ് ധരിക്കാതെ നടി സൂസന് തസ്ലിമ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ഷോര്‍ട്ട് ഫിലിം അസോസിയേഷനെതിരെ നടപടിയുമായി അധികൃതർ രംഗത്തു വന്നു. നിയമം പാലിക്കാത്തത് ചൂണ്ടിക്കാട്ടി ചലച്ചിത്രോത്സവത്തിന് നിരോധനവും ഏർപ്പെടുത്തി.
സെപ്റ്റംബറിലാണ് ചലച്ചിത്രോത്സവം നടക്കാനിരുന്നത്. 13-ാമത് ഇറാനിയന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലാണ് സാംസ്കാരിക മന്ത്രിയുടെ നിർദ്ദേശ പ്രകാരം നിരോധിച്ചത്. ഇറാന് ന്യൂസ് ഏജന്‍സിയായ ഐആര്‍എന്‍എ-യാണ് ഇത് സംബന്ധിച്ചുള്ള വാർത്ത റിപ്പോര്‍ട്ട് ചെയ്തത്. തലയും കഴുത്തും മറച്ച് സ്ത്രീകള്‍ ഹിജാബ് ധരിക്കണം എന്നത് ഇറാനില്‍ നിര്‍ബന്ധമാണ്.
Comments