ലക്നൗ: ഉത്തർപ്രദേശിലെ ബറേലിയിൽ കൻവാർ തീർത്ഥാടക സംഘത്തിന് നേരെ കല്ലേറ്. ജോഗി നവാഡ മേഖലയിലെ ഷഹ്‌നൂരി മസ്ജിദിന് സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 2000-ത്തോളം വരുന്ന ഭക്തർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റു.
ഗംഗാ നദിയിൽ നിന്നും ജലമെടുക്കാൻ ഭക്തർ താന ബരാദാരി പരിസരത്തേക്ക് പോകുകയായിരുന്നു. ഈ യാത്ര മസ്ജിദിന് സമീപമെത്തിയപ്പോൾ ഇവർക്ക് നേരെ കല്ലേറുണ്ടാകുകയായിരുന്നു. സ്ഥിതി ഗുരുതരമായതോടെ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. ഗുരുതരമായി പരിക്കേറ്റ ചില ഭക്തർ ആശുപത്രിയിൽ തുടരുകയാണ്
സംഭവത്തിൽ പ്രതികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ പോലീസിനെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
Comments