വിവാഹ ശേഷം ചെന്നൈയിലേക്ക് പോയതിനാൽ വിവാഹം രജിസ്റ്റർ ചെയ്തില്ല; ദമ്പതികളുടെ മരണശേഷം വിവാഹ രജിസ്‌ട്രേഷൻ; അവസാനം അനന്തരാവകാശിയായി മകൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവാഹ ശേഷം ചെന്നൈയിലേക്ക് പോയതിനാൽ വിവാഹം രജിസ്റ്റർ ചെയ്തില്ല; ദമ്പതികളുടെ മരണശേഷം വിവാഹ രജിസ്‌ട്രേഷൻ; അവസാനം അനന്തരാവകാശിയായി മകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2023, 09:07 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി മരണാനന്തരം ദമ്പതികളുടെ വിവാഹ രജിസ്‌ട്രേഷൻ നടത്തി തദ്ദേശവകുപ്പ്. പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് നടന്ന മകളുടെ വിവാഹത്തിന്റെ രേഖകളാണ് മുല്ലൂർ നെല്ലിക്കുന്ന് ആരാദ്ധ്യഭവനിൽ കെ.ജ്ഞാനദാസ് ഏറ്റുവാങ്ങിയത്. കോർപ്പറേഷന്റെ വിഴിഞ്ഞം സോണൽ ഓഫീസിൽ നിന്നാണ് രേഖകൾ ഏറ്റുവാങ്ങിയത്. ഇതോടെ മാതാപിതാക്കൾ നഷ്ടപ്പെട്ട ഒമ്പതാം ക്ലാസുകാരൻ പിതാവിന്റെ സ്വത്തുക്കൾക്ക് അവകാശിയായി.

2008 ഓഗസ്റ്റ് 28-നാണ് ജാഞാനദാസിന്റെ മകൾ ജോളി പി ദാസും കളിയിക്കാവിള പറന്താലമൂട് സ്വദേശി എസ് അജികുമാറും വിവാഹിതരാകുന്നത്. വിവാഹ രജിസ്‌ട്രേഷൻ നടക്കുന്നതിന് മുമ്പ് തന്നെ ഇരുവരും ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇവിടെ സ്വകാര്യ ആശുപത്രിയിൽ അസി. പ്രൊഫസറായിരുന്നു അജികുമാർ. ഇവിടെ തന്നെ ഗവേഷക വിദ്യാർത്ഥിയായിരുന്നു ജോളി.

2012 ജനുവരി പത്തിന് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ജോളി മരിച്ചു. അജികുമാറും മകനും അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. പിന്നീട് മകനുമൊത്തുള്ള ജീവിതത്തിനിടയിൽ അജികുമാറിന് ബ്രെയിൻ ട്യൂമർ പിടിപെട്ടു. 2018 ജനുവരി രണ്ടിന് അദ്ദേഹവും മരണത്തിന് കീഴടങ്ങി. പിന്നീട് കുഞ്ഞിന്റെ സംരക്ഷണം ജോളിയുടെ അച്ഛൻ ജ്ഞാനദാസ് ഏറ്റെടുക്കുകയായിരുന്നു. എന്നാൽ അജികുമാറിന്റെ അനന്തരാവകാശി കുട്ടിയാണെന്ന് തെളിയിക്കുന്നതിനുള്ള സുപ്രധാന രേഖ വിവാഹ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ആണെന്ന് പിന്നീടായിരുന്നു ജ്ഞാനദാസിന് മനസിലാകുന്നത്.

ഇതോടെ കോർപ്പറേഷന്റെ വിഴിഞ്ഞം സോണൽ ഓഫീസിൽ ജ്ഞാനദാസ് അപേക്ഷ സമർപ്പിച്ചു. അപേക്ഷയിൽ പറഞ്ഞിരിക്കുന്ന ഭാര്യയും ഭർത്താവും മരിച്ചെന്ന് അറിഞ്ഞതോടെ ഉദ്യോഗസ്ഥർ അമ്പരക്കുകയായിരുന്നു. വിവാഹ രജിസ്‌ട്രേഷൻ ചട്ടങ്ങളിൽ പരേതരുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച പരാമർശം ഇല്ലാതിരുന്നത് പ്രധാനവെല്ലുവിളിയായി മാറുകയായിരുന്നു. തുടർന്ന് ജ്ഞാനദാസ് പ്രത്യേക അനുമതി തേടി തദ്ദേശവകുപ്പ് ചീഫ് രജിസ്ട്രാറെ സമീപിച്ചു. സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്ന് പഞ്ചായത്ത് ഡയറക്ടർ റിപ്പോർട്ട് നൽകി. കുട്ടിയുടെ ഭാവി സംബന്ധിച്ച കാര്യമായതിനാൽ പ്രത്യേക കേസായി കണക്കിലെടുത്ത് വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് സർക്കാർ അനുമതി നൽകുകയായിരുന്നു.

Tags: MARRIAGE CERTIFICATE
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies