'ചായ ബാബ'യെ പരിചയപ്പെടുത്തി ആനന്ദ് മഹീന്ദ്ര; 'ടെമ്പിൾ ഓഫ് ടീ സർവീസ്' എന്ന് വിശേഷണം; നമ്മുടെ ഹൃദയങ്ങളാണ് ഏറ്റവും വലിയ ക്ഷേത്രങ്ങളെന്ന് കുറിപ്പ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ചായ ബാബ’യെ പരിചയപ്പെടുത്തി ആനന്ദ് മഹീന്ദ്ര; ‘ടെമ്പിൾ ഓഫ് ടീ സർവീസ്’ എന്ന് വിശേഷണം; നമ്മുടെ ഹൃദയങ്ങളാണ് ഏറ്റവും വലിയ ക്ഷേത്രങ്ങളെന്ന് കുറിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2023, 02:25 pm IST
FacebookTwitterWhatsAppTelegram

ആഗോള തലത്തിൽ പോലും ഏറെ പ്രശസ്തമാണ് അമൃത്സറിലെ സുവർണ ക്ഷേത്രം. ഇതിന് പുറമേ  പ്രകൃതി ഭംഗി കൊണ്ടും കൗതുകകരമായ കാഴ്ചകളാലും സമ്പന്നമാണ് ഇവിടം. എന്നാൽ അതിലും ഭംഗിയേറിയ, തീർച്ചയായും കണ്ടിരിക്കേണ്ട കാഴ്ചയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര.

ഒരു വലിയ ആൽമരം, അതിന്റെ ചുവട്ടിലൊരു ചായക്കട. എൺപതുകളുടെ മധ്യത്തിലൂടെ സഞ്ചരിക്കുന്ന തലപ്പാവ് വെച്ച് നീണ്ട താടിയുള്ള ഒരു മനുഷ്യൻ… അദ്ദേഹം ചൂടേറും ചായയുടെ പണിപ്പുരയിലാണ്. ആനന്ദ് മഹീന്ദ്ര പങ്കുവെച്ച വീഡിയോ ആരംഭിക്കുന്നത് ഇങ്ങനെയാണ്. അജിത് സിംഗ് എന്നറിയപ്പെടുന്ന ബാബയെയാണ്  പങ്കുവെച്ച വീഡിയോയിലൂടെ ആനന്ദ് മഹീന്ദ്ര പരിചയപ്പെടുത്തുന്നത്. 40 വർഷത്തിലധികമായി ചായ കച്ചവടമാണ് അദ്ദേഹത്തിന്. ‘അമൃത്സറിൽ കാണാൻ ധാരാളം കാഴ്ചകളുണ്ട്. എന്നാൽ അടുത്ത തവണ നഗരം സന്ദർശിക്കുമ്പോൾ, സുവർണ്ണ ക്ഷേത്രം സന്ദർശിക്കുന്നതിനു പുറമേ, ബാബ 40 വർഷത്തിലേറെയായി നടത്തിവരുന്ന ഈ ‘ടെമ്പിൾ ഓഫ് ടീ സർവീസ്’ സന്ദർശിക്കും. നമ്മുടെ ഹൃദയങ്ങളാണ് ഏറ്റവും വലിയ ക്ഷേത്രങ്ങൾ’- എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

There are many sights to see in Amritsar. But the next time I visit the city, apart from visiting the Golden Temple, I will make it a point to visit this ‘Temple of Tea Service’ that Baba has apparently run for over 40 years. Our hearts are potentially the largest temples.… pic.twitter.com/Td3QvpAqyl

— anand mahindra (@anandmahindra) July 23, 2023

“>

 

പണത്തിനായി ചായ വിൽക്കുന്നതല്ല ബാബ, മറിച്ച് ചായ കുടിക്കുന്നവരുടെ സംതൃപ്തിയാണ് തന്റെ കൂലി എന്നാണ് വൃദ്ധൻ പറയുന്നത്. സ്വന്തമായാണ് കട നടത്തുന്നത്. വാർദ്ധക്യത്തിലും ചുറുചുറുക്കോടെയാണ് അദ്ദേഹം ജോലി ചെയ്യുന്നത്. ആൽ മരത്തിന്റെ ചുവട്ടിലാണ് സ്റ്റാൾ. അതുകൊണ്ട് തന്നെ നിരവധി തവണ ഇവിടെ നിന്നും സാധനങ്ങളും പാത്രങ്ങളും മോഷണം പോയിട്ടുണ്ടെന്ന് ബാബ പരാതിപ്പെടുന്നു. എന്നാൽ ഇതിൽ ആരോടും പരാതിപ്പെടുകയോ സഹായം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് വീഡിയോയിൽ പറയുന്നു. ക്ഷീണിതനായി തോന്നിയാൽ തന്നെ ചായ ഇട്ട് തുടങ്ങുമ്പോൾ അത് ഇല്ലാതാകുമെന്നും ഇതാണ് തന്റെ ആരോഗ്യ രഹസ്യമെന്നും ബാബ പറഞ്ഞു.

ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ട്വീറ്റ് മിനിറ്റുകൾക്കുള്ളിലാണ് വൈറലായത്. മഹീന്ദ്രയുടെ ‘ടെമ്പിൾ ഓഫ് ടീ സർവീസ്’ ഉപയോക്താക്കളും ഏറ്റെടുത്തെന്ന് ചുരുക്കം. നിസ്വാർത്ഥ സേവനത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ബാബയെന്നും ട്വിറ്ററിൽ പറയുന്നു. രാജ്യത്തെ അഭിസംബോധന ചെയ്യുന്ന മൻ കി ബാത്തിൽ ഈ ചായ വിൽപ്പനക്കാരനെ അഭിസംബോധന ചെയ്യണമെന്ന് പ്രധാനമന്ത്രിയോട് അപേക്ഷിക്കുന്നതായി മറ്റൊരാളും കുറിച്ചു.

 

 

Tags: anand mahindraAmritsarSUB
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies