ചെറുപ്പക്കാർ കള്ള് ചെത്തിന് തയ്യാറാകുന്നില്ല, കാരണം പെൺകുട്ടികൾ ഇഷ്ടപ്പെടുന്നില്ല: കള്ള് കുടിച്ചാൽ ഉണർവും ഉന്മേഷവും കിട്ടുമെന്ന് ഇ.പി ജയരാജൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചെറുപ്പക്കാർ കള്ള് ചെത്തിന് തയ്യാറാകുന്നില്ല, കാരണം പെൺകുട്ടികൾ ഇഷ്ടപ്പെടുന്നില്ല: കള്ള് കുടിച്ചാൽ ഉണർവും ഉന്മേഷവും കിട്ടുമെന്ന് ഇ.പി ജയരാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2023, 03:57 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മദ്യനയത്തിൽ അഭിപ്രായം വ്യക്തമാക്കി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കേരളം നാളികേരത്തിന്റെ നാടായതിനാൽ ആ മേഖല ഉയർന്ന് വരേണ്ടത് നമ്മുടെ ആവശ്യമാണ്. മദ്യനയത്തിൽ അഭിപ്രായം പറയേണ്ടത് ആ രംഗത്ത് പ്രവർത്തിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. മദ്യനയത്തെ വിമർശിച്ച് ഇടതുമുന്നണിയിൽ തന്നെ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. .കേരളത്തിന്റെ പരമ്പരാഗത വ്യവസായമായ കളള് ചെത്ത് മേഖലയെ ബാറുടമകൾക്ക് തുറന്നുകൊടുക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് സി പി ഐയുടെ നിലപാട്.

കേരളത്തിലെ കളളുഷാപ്പുകൾക്ക് ഇപ്പോഴും 21-ാം നൂറ്റാണ്ടിലേക്ക് വണ്ടി കിട്ടിയിട്ടില്ല. അവയുടെ പ്രവർത്തനം ഇപ്പോഴും പഴയ രീതിയിലാണ്. കള്ള് മദ്യമല്ല ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന പോഷകാഹാരമാണ്. അതിരാവിലെ കളള് ചെത്തിയ ഉടനെ ഉപയോഗിച്ചാൽ അത് ലഹരിയാകില്ല. കളളിന് നല്ല വിപണിയും കള്ള് ചെത്തിന് വലിയ തൊഴിൽ സാദ്ധ്യതയുമുണ്ട്. രാവിലെ ബംഗാളിലൊക്കെ പനങ്കള്ള് കുടിക്കുന്നുണ്ട്. കള്ള് കുടിച്ചാൽ മനുഷ്യന് ഉണർവും ഉന്മേഷവും ഉണ്ടാവും. എന്നാൽ കൃത്രിമക്കള്ള് ഒഴിവാക്കണം. എല്ലാ സംഘടനകളും ഇതിനോട് യോജിക്കും. എന്നാൽ പെൺകുട്ടികൾ ഇഷ്ടപ്പെടാത്തതിനാൽ ചെറുപ്പക്കാരൊന്നും ഇപ്പോൾ കള്ള് ചെത്താൻ വരുന്നില്ല. കൈയിലെയും കാലിലെയും തഴമ്പ് പെൺകുട്ടികൾ ഇഷ്ടപ്പെടാത്തതാണ് അതിന് കാരണം. നിയമം കൊണ്ട് മദ്യപാനത്തെ ഇല്ലാതാക്കാനാകില്ല. ഇല്ലാതാകാനുളള ഏകവഴി ബോധവത്ക്കരണമാണ് ഏക വഴി. എല്ലാ സംഘടനകൾക്കും വിഷയത്തിൽ അഭിപ്രായം പറയാമെന്നും എല്ലാം പരിശോധിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.

മദ്യനയത്തെ വിമർശിച്ച് ഇടതുമുന്നണിയിൽ തന്നെ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ബാറുകൾക്കും റിസോർട്ടുകൾക്കും കളള് ചെത്തി വിൽപ്പന നടത്താൻ അനുമതി നൽകിയതിന് എതിരെയാണ് സി പി ഐയുടെ തൊഴിലാളി സംഘടനയായ എ ഐ ടി യു സി പരസ്യമായി രംഗത്ത് വന്നത്. കളള് ചെത്ത് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച ടോഡി ബോർഡ് രൂപീകരണം വൈകുമ്പോഴും ബാറുടമകളെ സഹായിക്കുന്ന നയം പ്രഖ്യാപിച്ചത് വഞ്ചനയാണെന്നാണ് എ ഐ ടി യു സി നിലപാട്. ത്രീ സ്റ്റാർ മുതലുളള ബാറുകൾക്കും ടൂറിസം മേഖലയിലെ റിസോർട്ടുകൾക്കും കളള് ചെത്തി വിൽക്കാൻ പുതിയ മദ്യനയം അനുമതി നൽകുന്നുണ്ട്. ഇതിനെയാണ് സി.പി.ഐയും അവരുടെ തൊഴിലാളി സംഘടനകളും എതിർക്കുന്നത്.

 

Tags: TODDYCPMep jayarajanBARCPILIQOURAITUC
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies