പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി എൻഡിഎ എംപിമാർ; 430 പേർ 11 ഗ്രൂപ്പുകളായി എത്തും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി എൻഡിഎ എംപിമാർ; 430 പേർ 11 ഗ്രൂപ്പുകളായി എത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2023, 10:23 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 430 എൻഡിഎ എംപിമാർ 11 ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കുടിക്കാഴ്ച നടത്തും. ജൂലൈ 31 മുതൽ ആഗസ്റ്റ് 10-വരെയാണ് കൂടിക്കാഴ്ച നടത്തുന്നത്. ഓരോരുത്തരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഭരണ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലെ സഹകരണം കൂടുതൽ ശക്തമാക്കുമെന്ന് ബിജെപി ഉന്നത വൃത്തങ്ങൾ അറിയിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. യോഗത്തിന്റെ ആദ്യഘട്ടത്തിൽ ഉത്തർപ്രദേശ്, ബുന്ദേൽഖണ്ഡ്, ബ്രജ്, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള 83 എംപിമാരുടെ രണ്ട് ഗ്രൂപ്പുകളാണ് ജൂലൈ 31-ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. കേന്ദ്രമന്ത്രിമാരായ സഞ്ജീവ് ബലിയാൻ, ബിഎൽ വർമ, ധർമേന്ദ്ര പ്രധാൻ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടക്കുക. തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, കേരളം, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ 96 എംപിമാരുടെ യോഗം ആഗസ്റ്റ് രണ്ടിന് നടക്കും.

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സർക്കാരിന്റെ ക്ഷേമ പദ്ധതികളെ കുറിച്ച് ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഈ യോഗങ്ങൾ സംഘടിപ്പിക്കുന്നത്. ബിഹാർ, ഡൽഹി, ഹിമാചൽപ്രദേശ്, പഞ്ചാബ്, ചണ്ഡീഗഡ്, ഹരിയാന, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ 63 എംപിമാരുടെ യോഗം ആഗസ്റ്റ് 3-നും ,രാജസ്ഥാൻ, മഹാരാഷ്‌ട്ര, ഗോവ എന്നിവിടങ്ങളിലെ 76 എംപിമാരുടെ യോഗം ആഗസ്റ്റ് 8-നും ഗുജറാത്ത്, ദാദ്ര നഗർ ഹവേലി, ദാമൻ, ദിയുയിലെ 35 എംപിമാരുടെ യോഗം ആഗസ്റ്റ് 9-നും നടക്കും.

Tags: DelhiNDA MPs
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies