വന്ദേഭാരതിനായി 8,000 പുതിയ കോച്ചുകൾ ഒരുങ്ങുന്നു; നിർമ്മാണ ചിലവും, പ്ലാനിംഗും, കരാർ കമ്പനിയും നൂതന നീക്കവുമായി റെയിൽവേ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വന്ദേഭാരതിനായി 8,000 പുതിയ കോച്ചുകൾ ഒരുങ്ങുന്നു; നിർമ്മാണ ചിലവും, പ്ലാനിംഗും, കരാർ കമ്പനിയും നൂതന നീക്കവുമായി റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2023, 01:18 pm IST
FacebookTwitterWhatsAppTelegram

ട്രെയിൻ സർവീസുകളുടെ നവീകരണത്തിനും വിപുലീകരണത്തിനും സുപ്രധാന നീക്കവുമായി ഇന്ത്യൻ റെയിൽവേ. അടുത്ത ഏതാനും വർഷത്തിനുള്ളിൽ 8,000 വന്ദേഭാരത് കോച്ചുകൾ നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ റെയിൽവേ പ്രഖ്യാപിച്ചു. കൂടുതൽ കാര്യക്ഷമതയും സൗകര്യവും ജനപ്രീതിയും നേടിയ ഈ സെമി-ഹൈ-സ്പീഡ് ട്രെയിനുകളുടെ പുനരുദ്ധാരണമാണ് ലക്ഷ്യം വെയ്‌ക്കുന്നതെന്ന് റെയിൽവേ പറയുന്നു.

ഒരു വന്ദേഭാരത് എക്‌സ്പ്രസിൽ 16 കോച്ചുകളാണ് ഉള്ളത്. ഇതിൽ ആവശ്യാനുസരണം എട്ട് കോച്ചുകൾ വരെ ഉപയോഗിച്ച് ഓടാനാകും. റെയിൽവേ മന്ത്രാലയം അടുത്തിടെ പ്രസിദ്ധീകരിച്ച കോച്ച് പ്രൊഡക്ഷൻ പ്രോഗ്രാമിൽ വിവരിച്ചിരിക്കുന്നത് അനുസരിച്ച് മൂന്നിൽ രണ്ട് കോച്ചുകളും വ്യാവസായികമായി നിലവിലുള്ള നിർമ്മാണ പരിപാലന കരാറുകളിലൂടെ ലഭ്യമാക്കും.

വന്ദേ ഭാരത് പുതിയ കോച്ചുകളുടെ നിർമ്മാണവും ചിലവും

16 കോച്ചുകൾ ഉള്ള ഒരു ട്രെയിൻ സെറ്റിന് ഏകദേശം 130 കോടി രൂപ ചിലവ് വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വന്ദേ ഭാരത് ആദ്യമായി നിർമ്മിച്ച ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) സ്ലീപ്പർ വേരിയന്റിന്റെ 3,200 വന്ദേ ഭാരത് കോച്ചുകൾക്കായി ടെൻഡറിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുവരെയുണ്ടായിരുന്നത് ഇരിക്കുവാനുള്ള സൗകര്യം മാത്രമാണ്. ഇത് വിപുലീകരണത്തോടെ 1,600 കോച്ചുകൾ ഐസിഎഫിൽ നിർമ്മിക്കും. ബാക്കി വരുന്ന 1,600 കോച്ചുകൾ എംസിഎഫ് -റായ്‌ബേലി. ആർസിഎഫ്-കപൂർത്തല എന്നി രണ്ട് ഉൽപ്പാദന യൂണിറ്റുകൾക്ക് നൽകും. ഈ വർഷം 700 വന്ദേ ഭാരത് കോച്ചുകൾ നിർമ്മിക്കുമെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

വന്ദേ ഭാരത് സ്ലീപ്പർ

വന്ദേ ഭാരതിന്റെ ആദ്യ സ്ലീപ്പർ ട്രെയിൻ അടുത്ത വർഷം ആദ്യത്തോടെ അവതരിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ തന്നെ അറിയിച്ചിരുന്നു. പ്രാഥമിക ഘട്ടത്തിൽ ഏകദേശം 500 കിലോമീറ്റർ ദൂരമുള്ള യാത്രകൾക്ക് ഉപയോഗിക്കുന്ന നിലവിലെ ട്രെയിനിൽ നിന്നും വ്യത്യസ്തമായിരിക്കും ഇത്. രാജധാനി ട്രെയിനുകൾക്ക് സമാനമായി നഗരങ്ങൾക്കിടയിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കാൻ സാധിക്കുന്ന തരത്തിലാകും സ്ലീപ്പർ രൂപകൽപ്പന ചെയ്യുക.

വന്ദേ ഭാരത് കോച്ചുകളുടെ നിർമ്മാണത്തിന്റെ ഭാഗമാകുന്നതിനായി നിരവധി കമ്പനികളാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. റഷ്യൻ റോളിംഗ് സ്‌റ്റോക്ക് മേജർ ടിഎംഎച്ച് ഇന്ത്യയുടെ റെയിൽ വികാസ് നിഗം ലിമിറ്റഡുമായി സഹകരിച്ചുകൊണ്ട് സ്ലീപ്പർ കോച്ചുകൾ ഉൾപ്പെടെ 120 വന്ദേ ഭാരത് നിർമ്മിക്കും. ഇതിന് പുറമേ ഒരേ തരത്തിലുള്ള 80 കോച്ചുകൾ നിർമ്മിക്കുന്നതിനും ബിഎച്ച്ഇഎൽ-ന് കരാർ ലഭിച്ചിട്ടുണ്ട്. അലുമിനിയം ബോഡികൾ ഘടിപ്പിച്ച 100 വന്ദേഭാരത് ട്രെയിനുകൾ നിർമ്മിക്കുന്നതിൽ പങ്കാളിയാകുന്നത് ഫ്രഞ്ച് കമ്പനിയായ അൽസ്റ്റോം ആണ്.

Tags: vande bharatcoach
ShareTweetSendShare

More News from this section

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies