'അതിഥി'കളുടെ ക്രൂരതകൾ ചെറുതല്ല: കേരളത്തിലെ കൊലക്കേസുകളിൽ പ്രതികളായത് 159 ഇതര സംസ്ഥാന തൊഴിലാളികൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘അതിഥി’കളുടെ ക്രൂരതകൾ ചെറുതല്ല: കേരളത്തിലെ കൊലക്കേസുകളിൽ പ്രതികളായത് 159 ഇതര സംസ്ഥാന തൊഴിലാളികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2023, 08:18 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സാമൂഹ്യസുരക്ഷയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ വടക്കേ ഇന്ത്യയിലേക്ക് മാത്രം ചൂണ്ടിക്കാണിക്കാനാണ് പലപ്പോഴും കേരള സമൂഹം മുതിരാറുള്ളത്. സാക്ഷരതയാൽ സമ്പന്നമായ കൊച്ചുകേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ക്രിമിനൽ കേസുകളിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ 214 കുട്ടികൾ കേരളത്തിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളാ പോലീസ് പുറത്തുവിടുന്ന റിപ്പോർട്ടുകൾ പ്രകാരം കുട്ടികൾക്കെതിരായ അതിക്രമങ്ങൽ വൻ വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2016 മുതൽ 2023 മേയ് വരെ സംസ്ഥാനത്ത് കുട്ടികൾക്കെതിരെ നടന്ന അക്രമങ്ങളുടെ എണ്ണം 31,364 ആണ്. 9,604 കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമമാണ് നടന്നിട്ടുള്ളത്.

പാറശ്ശാല മുതൽ മഞ്ചേശ്വരം വരെ കേരളത്തിൽ ‘അതിഥികളായെത്തി’ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ സാമൂഹ്യസുരക്ഷയെ വലിയ തോതിൽ ബാധിക്കുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2016 മുതൽ 2022 വരെ സംസ്ഥാനത്ത് നടന്ന 118 കൊലപാതകക്കേസുകളിൽ 159 ഇതര സംസ്ഥാനത്തൊഴിലാളികളാണ് പ്രതികളായത്. സംസ്ഥാനത്ത് എത്തുന്ന ഇതര ഭാഷാ തൊഴിലാളികളുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കുന്നതിൽ പോലീസിനും ആഭ്യന്തരവകുപ്പിനും കാര്യമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം. പോലീസ് സ്റ്റേഷനുകളിൽ മൈഗ്രന്റ് ലേബർ രജിസ്റ്റർ ഉണ്ടെന്ന് പറയുമ്പോഴും കൃത്യമായ കണക്കുകൾ ലഭ്യമല്ല.

കേരളത്തിൽ എറണാകുളം ജില്ലയിലാണ് ഇതരസംസ്ഥാന തൊഴിലാളികൾ ഏറ്റവും അധികം താമസിക്കുന്നത്. ഇവരിൽ ബംഗ്ലാദേശികളും ഉൾപ്പെടുന്നുവെന്നാണ് വിവരം. 2016ലാണ് പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ അതിക്രമം മൂലം നിയമവിദ്യർത്ഥിനി കൊല്ലപ്പെട്ടത്. ഇതേ പെരുമ്പാവൂർ തന്നെയാണ് കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ഹബ്ബായി പ്രവർത്തിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തി സ്ഥിരതാമസമാക്കുന്ന പലരും കൊടും കുറ്റവാളികളാണെന്നും പല കേസുകളും സൂചിപ്പിക്കുന്നു. പലരും വ്യാജ തിരിച്ചറിയൽ കാർഡുമായാണ് സംസ്ഥാനത്ത് സൈ്വര്യവിഹാരം നടത്തുന്നതെന്നും വിമർശനമുണ്ട്. കുറ്റവാളികൾക്കും ലഹരിമാഫിയകൾക്കും സ്വസ്ഥമായി തങ്ങാനുള്ള നാടായി കേരളം മാറുന്നുവെന്ന ആക്ഷേപവും തത്ഫലമായാണ് ഉയരുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജോലി തേടി വരുന്നവരുടെ യാഥാർത്ഥ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പു വരുത്താൻ കർശനമായ നിയമ സംവിധാനത്തിന്റെ അപര്യാപ്തതയുണ്ടെന്നാണ് ആക്ഷേപം.

2013ൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ നടത്തിയ സർവേയിൽ കേരളത്തിൽ 25 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് കണക്ക്. 2021ലെ ആസൂത്രണ ബോർഡ് കണക്കിൽ പറയുന്നത് 34 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിലുണ്ടെന്നാണ്. കൊറോണ വ്യാപനത്തോടെ ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങിയെങ്കിലും നല്ലൊരു പങ്കും തിരിച്ചെത്തി. ഒട്ടേറെ പുതിയ തൊഴിലാളികളും ചേക്കേറിയതിനാൽ അംഗസംഖ്യ കൂടിയിരിക്കാമെന്നാണ് കരുതുന്നത്.

 

Tags: AttackcriminalsperumbavoormigrantskeralaSAVE KERALA
Share
Tweet
SendShare

More News from this section

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies