ന്യൂഡൽഹി: എയർ ഇന്ത്യയ്ക്കും ഇൻഡിഗോയ്ക്കും വിമാനങ്ങൾ ഇറക്കുമതി ചെയ്യാൻ അനുമതി. 970 വിമാനങ്ങൾ ഇറക്കുമതി ചെയ്യാനാണ് വിമാനക്കമ്പനികളായ എയർ ഇന്ത്യയ്ക്കും ഇൻഡിഗോയ്‌ക്കും വ്യോമയാന റെഗുലേറ്ററായ ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) അനുമതി നൽകിയത്.
ഇൻഡിഗോ എയർബസിൽ നിന്ന് 500 വിമാനങ്ങൾ വാങ്ങും. എയർ ഇന്ത്യ 470 വിമാനങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. എയർബസിൽനിന്നും ബോയിങ്ങിൽനിന്നുമാണ് ഇവ വാങ്ങുന്നത്. രാജ്യസഭയിൽ കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ. സിങ് എഴുതി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വിമാനങ്ങളുടെ ഇറക്കുമതിക്ക് എൻഒസി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) നൽകുന്ന സമയത്ത് പാർക്കിംഗ് സ്ലോട്ടുകളുടെ ലഭ്യത ഉറപ്പാക്കുമെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി വി കെ സിങ് രാജ്യസഭയിൽ രേഖാമൂലം അറിയിച്ചു.
Comments