ചന്ദ്രയാൻ-3; ചാന്ദ്ര ഭ്രമണപഥത്തിലെത്താൻ ഇനി നാല് ദിവസങ്ങൾ മാത്രം; ഓഗസ്റ്റ് അഞ്ച് നിർണായകം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രയാൻ-3; ചാന്ദ്ര ഭ്രമണപഥത്തിലെത്താൻ ഇനി നാല് ദിവസങ്ങൾ മാത്രം; ഓഗസ്റ്റ് അഞ്ച് നിർണായകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 01:00 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്ര ഭ്രമണപഥത്തിലേക്ക് എത്തുന്നതിന് ഇനി നാല് ദിവസങ്ങൾ മാത്രം. ചൊവ്വാഴ്ച പുലർച്ചെയാണ് പേടകം ട്രാൻസ് ലൂണാർ ട്രാജക്ടറിയിൽ പ്രവേശിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് രാത്രി പന്ത്രണ്ടിനും ഒന്നിനും ഇടയിലായിരുന്നു ട്രാൻസ് ലൂണാർ ഇൻജക്ഷൻ നടന്നത്. ഓഗസ്റ്റ് അഞ്ചോട് കൂടി ബഹിരാകാശ പേടകം ദീർഘവൃത്താകൃതിയിലൂള്ള ചാന്ദ്ര ഭ്രമണപഥത്തിലേക്ക് ചന്ദ്രയാൻ-3 കടക്കും. നിലവിൽ ചന്ദ്രയാൻ-3യുടെ ഭ്രമണപഥം ഉയർത്തിയിരിക്കുന്നത് 288 കിലോമീറ്റർ 3.7 ലക്ഷം കിലോമീറ്റർ എന്നിങ്ങനെയാണ്.

ഈ ഭ്രമണപഥത്തിൽ നിന്നായിരിക്കും പേടകം ചന്ദ്രന്റെ സ്വാധീന വലയത്തിലേക്ക് പ്രവേശിക്കുന്നത്. ഈ വേളയിലായിരിക്കും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള നിർണായക പ്രവർത്തനങ്ങൾ നടത്തുന്നത്. 20 മുതൽ 21 മിനിറ്റ് സമയമെടുത്താണ് കഴിഞ്ഞ ദിവസം ട്രാൻസ് ലൂണാർ ഇൻജക്ഷൻ വിജയകരമായി പൂർത്തീകരിച്ചത്. ഈ സമയം പേടകത്തിന്റെ വേഗതയിൽ ഉൾപ്പെടെ നിർണായകമായ നീക്കങ്ങൾ വരുത്തിയതായി ഐഎസ്ആർഒ വ്യക്തമാക്കി.

ഇതുവരെയും ആസൂത്രണം ചെയ്തത് അനുസരിച്ച് തന്നെയാണ് കാര്യങ്ങൾ പോകുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് വ്യക്തമാക്കി. ഓഗസ്റ്റ് അഞ്ചിന് പേടകത്തെ 100 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നതിനായി എൽഒഐ ഉൾപ്പെടെ അഞ്ച് നിർണായക ചാന്ദ്ര നീക്കങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രനിൽ നിന്ന് 40,000 കിലോമീറ്റർ അകലെ എത്തുമ്പോൾ മുതൽ തന്നെ പേടകത്തിന് ചന്ദ്രന്റെ ഗുരുത്വാകർഷണ സ്വാധീനം അനുഭവിച്ച് അറിയാൻ സാധിക്കും. എൽഒഐ മുഖേന ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതിനായി ഏകദേശം 20 മുതൽ 25 മിനിറ്റ് സമയം വരെയായിരിക്കും എടുക്കുക. ഓഗസ്റ്റ് അഞ്ചിനും 17-നും ഇടയിൽ പ്രധാനമായും നിർണായകമായ അഞ്ച് നീക്കങ്ങൾ വിജയിക്കുന്നതോടെ ലാൻഡർ റോവർ എന്നിവ അടങ്ങുന്ന ലാൻഡിംഗ് മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നും വേർപെടും.

Tags: chandrayan 3Chandrayan
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies