ആപ്പിൾ അധിക സമയം ആരും മുറിച്ച് വെക്കാറില്ല. ഇതിനുള്ള കാരണം, മുറിച്ചാൽ ആപ്പിളിന്റെ നിറം മങ്ങുന്നതുകൊണ്ടാണ്. മുറിച്ചു വെച്ച് നിറം മങ്ങിയ ആപ്പിൾ കഴിക്കാനും അത്ര രുചികരമായിരിക്കില്ല. ഇത് ആരോഗ്യത്തിന് ഗുണകരവുമല്ല. എന്നാൽ, ആപ്പിൾ മുറിച്ചാലും അതിന്റെ നിറം മങ്ങാതെ സൂക്ഷിക്കാൻ ചില വഴികളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
പൊതുവെ പഴങ്ങൾ മുറിച്ചു വെച്ചു കുറച്ചു സമയം കഴിയുമ്പോൾ തന്നെ കറുത്തുപോകുന്നത് കാണാം. ഇതിനുള്ള പ്രധാന കാരണം പഴങ്ങളിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകളാണ്. ഇവ വായുവുമായി പ്രവർത്തിക്കുന്നതുകൊണ്ടാണ് മുറിച്ച് വെച്ച് മിനിറ്റുകൾ കഴിയുമ്പോൾ കറുക്കുന്നത്. ഇത്തരത്തിൽ പഴത്തിന്റെ നിറം മങ്ങാതിരിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നോക്കാം.
ആപ്പിൾ മുറിച്ച ഉടനെ തണുത്ത വെള്ളത്തിൽ കഴുകി എടുക്കുക. നല്ല തണുത്തവെള്ളത്തിൽ കഴുകി എടുത്താൽ അത്രയും നല്ലതാണ്. ഇത് എന്‍സൈംസിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. അതിനാല്‍ തന്നെ ഇത് വായുവുമായി പ്രവര്‍ത്തിച്ച് നിറം മാറാനുള്ള സാധ്യതയും കുറയ്ക്കും. കൂടാതെ, ഒരുപാട് സമയത്തേക്ക് ആപ്പിൾ ഫ്രഷായിട്ടിരിക്കുന്നതിനും സഹായിക്കും.
നമ്മള് പുറത്ത് നിന്നും പച്ചക്കറികള്‍ അല്ലെങ്കില്‍ പഴ വര്‍ഗ്ഗങ്ങള്‍ വാങ്ങിയാൽ നമ്മള് ഉപ്പ് വെള്ളത്തിൽ മുക്കി വെക്കാറുണ്ട്. ഇതില്‍ നിന്നുള്ള വിഷങ്ങളും ബാക്ടീരിയകളും പോകുന്നതിന് വേണ്ടിയാണ് ഉപ്പ് വെള്ളത്തിൽ മുക്കി വെക്കുന്നത്. അതുപോലെ തന്നെ, ആപ്പിള്‍ വാങ്ങിയാലും ആദ്യം തന്നെ നല്ല ഉപ്പ് വെള്ളത്തില്‍ കുറച്ച് നേരം മുക്കിവെച്ചതിന് ശേഷം കഴുകി എടുക്കുന്നത് നല്ലതാണ്.
ആപ്പിളിന്റെ നിറം മങ്ങാതിരിക്കുന്നതിനായി വീട്ടിൽ ഉപയോഗിക്കുന്ന ഒരു എളുപ്പവഴിയാണ് തേൻ. ഇതിനുവേണ്ടി ചെറു ചൂടുവെള്ളം എടുക്കുക. ഇതിലേക്ക് കുറച്ച് തേനും ചേർക്കുക. ഇതിനുള്ളിലേക്ക് ആപ്പിൾ മുറിച്ച് ഇടണം. രണ്ട് മൂന്ന് മിനിറ്റ് ആപ്പിൾ ഈ വെള്ളത്തിൽ ഇട്ടതിന് ശേഷം തുടച്ച് എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ കുറേ നേരത്തേക്ക് ആപ്പിളിന്റെ നിറം മങ്ങാതെ നിലനിൽക്കും.
ഇതുപോലുള്ള മറ്റൊരു വഴിയാണ് ചെറുനാരങ്ങ നീര്. ഇതിനുവേണ്ടി ഒരു പാത്രത്തില്‍ ചെറുചൂടുവെള്ളം എടുക്കുക. ഇതിലേയ്ക്ക് കുറച്ച് തേനും കൂടെ നാരങ്ങനീരും കുറച്ച് തേനും ചേർക്കുക. ഇങ്ങനെ ഉപയോഗിച്ചാൽ, ആപ്പിൾ കുറേ നേരത്തേക്ക് സുരക്ഷിതമായി സൂക്ഷിക്കാവുന്നതാണ്.
Comments