ബെംഗളൂരു: പ്ലഗിൽ കുത്തിയിട്ടിരുന്ന മൊബൈൽ ചാർജർ കടിച്ച 8 മാസം പ്രായമുള്ള കുഞ്ഞ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ഉത്തരകന്നഡ ജില്ലയിലെ കാർവാറിലാണ് സംഭവം നടന്നത്. സന്തോഷ്-സഞ്ജന ദമ്പതികളുടെ മകൾ സാന്നിധ്യയാണ് മരിച്ചത്.
മൊബൈൽ ഫോൺ ചാർജറിൽ നിന്ന് വേർപ്പെടുത്തിയതിന് ശേഷം പ്ലഗിന്റ സ്വിച്ച് ഓഫ് ചെയ്യാൻ മറന്നതാണ് അപകടത്തിന് കാരണമായത്. സാന്നിധ്യയുടെ സഹോദരിയുടെ ജന്മദിനാഘോഷ പരിപാടികൾക്കിടയിലായിരുന്നു അപകടം സംഭവിച്ചത്. കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Comments