ചൊവ്വയിലേക്കോ ചന്ദ്രനിലേക്കോ പോകുന്ന ബഹിരാകാശ യാത്രികർക്ക് മരണം സംഭവിച്ചാൽ; ചെയ്യേണ്ടതെന്തെന്ന നിർദ്ദേശങ്ങൾ പുറത്തിറക്കി നാസ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൊവ്വയിലേക്കോ ചന്ദ്രനിലേക്കോ പോകുന്ന ബഹിരാകാശ യാത്രികർക്ക് മരണം സംഭവിച്ചാൽ; ചെയ്യേണ്ടതെന്തെന്ന നിർദ്ദേശങ്ങൾ പുറത്തിറക്കി നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2023, 03:11 pm IST
Facebook
Twitter
WhatsAppTelegram

ബഹിരാകാശ യാത്രികർക്ക് ആർക്കെങ്കിലും മരണം സംഭവിക്കുകയാണെങ്കിൽ മൃതദേഹം എന്ത് ചെയ്യണമെന്ന നിർദ്ദേശം പങ്കുവെച്ച് നാസ. അമേരിക്കയുടെ ചാന്ദ്ര, ചൊവ്വാ പര്യവക്ഷേണങ്ങൾക്ക് തയ്യാറെടുക്കവെയാണ് നാസ ഔദ്യോഗികമായി പ്രോട്ടോക്കോൾ പുറത്തിറക്കിയിരിക്കുന്നത്. ബഹിരാകാശ ദൗത്യങ്ങൾക്കായി തിരഞ്ഞെടുക്കപ്പെടുന്ന ബഹിരാകാശ പര്യവേഷകർ കഴിയുന്നത്രയും ആരോഗ്യമുള്ളവരാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമേ തുടർനടപടികളിലേക്ക് കടക്കുവെന്ന് നാസ വ്യക്തമാക്കി. അതുപോലെ തന്നെ ദൗത്യത്തിനിടയിൽ വെച്ച് ആർക്കെങ്കിലും മരണം സംഭവിക്കുകയാണെങ്കിൽ ബഹിരാകാശത്താണെങ്കിൽ ശരീരം എന്ത് ചെയ്യണമെന്നത് സംബന്ധിച്ചും നിർദ്ദേശം പുറത്തിറക്കി.

അന്തർദേശീയ ബഹിരാകാശ നിലയത്തിലേത് പോലെയുള്ള ലോ-എർത്ത്-ഓർബിറ്റ് ദൗത്യത്തിനിടെ ആർക്കെങ്കിലും മരണം സംഭവിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ ക്രൂവിന് മൃതദേഹം ഒരു ക്യാപ്സ്യൂളിൽ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുമെന്ന് നാസ പുറത്തുവിട്ട റിപ്പോർട്ടിൽ പരാമർശിക്കുന്നു. ചന്ദ്രനിൽ വെച്ചാണ് ബഹിരാകാശ യാത്രികർക്ക് മരണം സംഭവിക്കുന്നതെങ്കിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ മൃതദേഹവുമായി ബഹിരാകാശ യാത്രികർക്ക് നാട്ടിലേക്ക് മടങ്ങാനാകുമെന്നും പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.

ഇത്തരം സാഹചര്യങ്ങളെ വേണ്ടവിധത്തിൽ കൈകാര്യം ചെയ്യുന്നതിനായി നാസക്ക് വിശദമായ പ്രോട്ടോക്കോളുകളാണ് നിലവിലുള്ളത്. വളരെ പെട്ടെന്ന് തന്നെ ഭൂമിയിലേക്ക് മടങ്ങാൻ സാധിക്കുന്നതിനാൽ മൃതദേഹത്തിന്റെ സംരക്ഷണം സംബന്ധിച്ച വിഷയത്തിൽ ആശങ്ക ഉണ്ടാകില്ല. എന്നാൽ ശേഷിക്കുന്ന യാത്രികരെ സുരക്ഷിതമായി ഭൂമിയിലേക്ക് എത്തിക്കുക എന്നതായിരിക്കും ആദ്യ മുൻഗണനയെന്നും നാസ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.

ചൊവ്വയിലേക്കുള്ള 300 ദശലക്ഷം മൈൽ യാത്രയ്‌ക്കിടെയാണ് മരണം സംഭവിക്കുന്നത് എങ്കിൽ കാര്യങ്ങൾ മുമ്പ് പറഞ്ഞതിൽ നിന്നും കുറച്ച് കൂടി വ്യത്യസ്തമായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ ക്രൂവിന് മടങ്ങാൻ കഴിയില്ല. ദൗത്യത്തിന്റെ അവസാനം മാത്രമാകും മൃതശരീരം ക്രൂവിനൊപ്പം ഭൂമിയിലേക്ക് എത്തുക. ജീവനക്കാർ മൃതദേഹം ഒരു പ്രത്യേക അറയിലോ പ്രത്യേക ബോഡി ബാഗിലോ സൂക്ഷിക്കുന്നതായിരിക്കും. ബഹിരാകാശ വാഹനത്തിനുള്ളിലെ സ്ഥിരമായ താപനിലയും ഈർപ്പവും മൃതദേഹം സംരക്ഷിക്കാൻ സഹായകമായിരിക്കുമെന്നും നാസ പുറത്ത് വിട്ട റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Tags: NASADeath
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

Latest News

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies