ലക്നൗ : വിദ്യാഭ്യാസ വകുപ്പിന്റെ ഭൂമി കൈയ്യേറി മൗലാന തൗക്കീർ ഹുസൈൻ നിർമ്മിച്ച മദ്രസയും ,അനധികൃത കടകളും പൊളിച്ചു മാറ്റി യുപി പോലീസ് . ബറേലി ജില്ലയിലെ തഹ്സിൽ നവാബ് ഗഞ്ചിലെ റുപ്പൂർ പൈഗ ഗ്രാമത്തിലെ സർക്കാർ ഭൂമിയാണ് മൗലാന കൈയ്യേറിയത് . ഒരേക്കറോളം ഭൂമിയാണ് ഒരു വർഷം മുൻപ് തൗക്കീർ കൈയ്യേറിയത് . ഇതിൽ മദ്രസയും , കടകളും നിർമ്മിച്ചു . അനധികൃത മദ്രസയിൽ കുട്ടികളെ പഠിപ്പിച്ചു വരികയായിരുന്നു ഇയാൾ . കടമുറികൾ വാടകയ്ക്ക് നൽകാനും തുടങ്ങിയിരുന്നു .
ഇത് സംബന്ധിച്ച് ഗ്രാമവാസിയായ ഒരു യുവാവാണ് എസ് ഡി എം രാജേഷ് ചന്ദ്രയോട് പരാതി ഉന്നയിച്ചത് . അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് രാജേഷ് ചന്ദ്ര ജില്ലാ ഭരണാധികാരികളുമായി സ്ഥലത്തെത്തി ഭൂമി അളന്നു തിട്ടപ്പെടുത്തി . കെട്ടിടങ്ങൾ സീൽ ചെയ്ത് റിപ്പോർട്ട് യോഗി സർക്കാരിന് നൽകി .
തുടർന്ന് അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ സർക്കാർ ഉത്തരവിടുകയായിരുന്നു . ഇന്ന് രാവിലെയാണ് രാജേഷ് ചന്ദ്രയും , പോലീസ് സംഘവും സ്ഥലത്തെത്തി അനധികൃത കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയത് .
Comments