സൂപ്പർസ്റ്റാർ എന്നാൽ രജനീകാന്ത് തന്നെ; വിജയ് മാത്രമല്ല, അജിത്തും ഇവിടുണ്ട്; അടുത്ത സൂപ്പർസ്റ്റാർ വിജയ് ആണോ എന്ന ചോദ്യത്തിന് പ്രഭുവിന്റെ ഉത്തരം
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സൂപ്പർസ്റ്റാർ എന്നാൽ രജനീകാന്ത് തന്നെ; വിജയ് മാത്രമല്ല, അജിത്തും ഇവിടുണ്ട്; അടുത്ത സൂപ്പർസ്റ്റാർ വിജയ് ആണോ എന്ന ചോദ്യത്തിന് പ്രഭുവിന്റെ ഉത്തരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 05:05 pm IST
Facebook
Twitter
WhatsAppTelegram

തമിഴകത്തെ സൂപ്പർ സ്റ്റാർ ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉണ്ടാവുകയുള്ളൂ, സ്റ്റൈൽ മന്നൻ രജനീകാന്ത്. വർഷങ്ങളായി ആ പേര് തമിഴകത്തും പുറത്തും നിറഞ്ഞു നിൽക്കുന്നു. 1978-ലാണ് അദ്ദേഹത്തിന് സൂപ്പർ സ്റ്റാർ പദവി ലഭിക്കുന്നത്. ഭൈരവി എന്ന ചിത്രത്തിലാണ് സൂപ്പർസ്റ്റാർ എന്ന വിശേഷണം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അന്നുമുതൽ ഇന്ന് വരെ തമിഴ് സിനിമാ പ്രേമികൾക്ക് സൂപ്പർ സ്റ്റാർ എന്നാൽ രജനീകാന്ത് തന്നെ. രജനീകാന്തിന് ശേഷം ആരെന്ന ചോദ്യം കുറേ നാളുകളായി തമിഴ് സിനിമാ പ്രേമികൾക്കിടയിൽ ചർച്ചാ വിഷയമാണ്. നടൻ വിജയിയെ രജനിക്ക് മേൽ പ്രതിഷ്ഠിക്കാൻ വിജയ്‌ ഫാൻസ് ശ്രമിക്കുന്നുമുണ്ട്. ഇപ്പോഴിതാ, വിഷയത്തിൽ തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് നടൻ പ്രഭു.

വാരിസ് ഓഡിയോ ലോഞ്ചിൽ നടന്ന ഒരു സംഭവത്തിന് ശേഷമാണ് ഒരു വിഭാഗം വിജയ്‌ ആരാധകർ വിജയിയെ സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കാൻ തുടങ്ങിയത്. ‘വിജയ് സൂപ്പർ സ്റ്റാറാകുമെന്ന് താൻ എപ്പോഴും കരുതിയിരുന്നു. ഇപ്പോൾ സൂപ്പർ സ്റ്റാറായി മാറി’ എന്ന ശരത് കുമാറിന്റെ വാക്കുകൾ ഉയർത്തിക്കാട്ടിയാണ് രജനിക്കുമേൽ വിജയിയെ പ്രതിഷ്ഠിക്കാൻ ആരാധകർ വെമ്പൽ കൊള്ളുന്നത്. എന്നാൽ, സൂപ്പർ സ്റ്റാർ എന്നാൽ അത് രജനീകാന്ത് തന്നെയാണെന്നാണ് പ്രഭുവിന്റെ പ്രതികരണം. ആ നിരയിലേയ്‌ക്ക് ഉയർന്ന് വരാൻ മറ്റുള്ള നടന്മാർ പരിശ്രമിക്കട്ടെ എന്നും താരം പറയുന്നു.

‘എന്റെ അണ്ണൻ രജനീകാന്ത് ആണ് സൂപ്പർ സ്റ്റാർ. ബാക്കിയുള്ളവർ സൂപ്പർ ആക്ടേഴ്സ് ആണ്. വിജയ് വളർന്നു വരട്ടെ. ”അതേ ഇടത്തിൽ തന്നെ നിൽക്കാൻ കഴിയില്ല, ആരെങ്കിലും വരണം” എന്ന് രജനീകാന്ത് സർ തന്നെ പറഞ്ഞിട്ടില്ലേ. അദ്ദേഹം വഴി ഒരുക്കി നൽകിയിട്ടുണ്ട്. എന്നാൽ സൂപ്പർസ്റ്റാർ എന്നാൽ രജനീകാന്ത് തന്നെയാണ്. കുട്ടികളെല്ലാം നല്ല നടന്മാരായി ഈ പദവിയിലോട്ട് എത്തട്ടെ. വന്നാൽ സന്തോഷം. വിജയ് മാത്രമല്ലല്ലോ, അജിത്തും ഇവിടെ ഉണ്ട്. അവരെല്ലാവരും വരട്ടെ. തങ്ങളുടെ പ്രിയപ്പെട്ട നടൻ സൂപ്പർ സ്റ്റാർ ആകാൻ അവരവരുടെ ആരാധകർ ആ​ഗ്രഹിക്കുന്നതല്ലേ’- പ്രഭു പറഞ്ഞു.

Tags: vijayAJITH KUMARSUBPRABHUSuperstar Rajinikanth
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies