കോഴിക്കോട്: നടുറോഡിൽ ഡോക്ടറെ ക്രൂരമായി മർദ്ദിച്ച് യുവാവ്. ട്രാഫിക് സിഗ്നലിൽ മുന്നിൽ ഗതാഗത തടസ്സം സൃഷ്ടിച്ചുനിന്ന കാർ മാറ്റിക്കിട്ടാൻ ഹോണടിച്ചതിനായിരുന്നു യുവാവ് ഡോക്ടറെ ആക്രമിച്ചത്. പരുക്കേറ്റ ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതി പേരാമ്പ്ര സ്വദേശി ജിദാത്തിനെ (25) പോലീസ് അറസ്റ്റ് ചെയ്തു.
ക്രിസ്ത്യൻ കോളജ് സിഗ്നൽ ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. സരോവരം ഭാഗത്ത് നിന്നാണ് ഡോക്ടർ എത്തിയത്. ഫ്രീ ടേണുള്ള റോഡിൽ തടസ്സം സൃഷ്ടിച്ചുനിന്ന കാർ മാറിക്കിട്ടാനാണ് ഡോക്ടർ ഹോൺ മുഴക്കിയത്. തുടർന്ന് മുന്നിലെ കാറിൽ നിന്ന് പുറത്തിറങ്ങിയ പ്രതി വഴക്കുണ്ടാക്കുകയായിരുന്നു. തുടർന്നാണ് ഇയാൾ ഡോക്ടറെ മർദ്ദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായി.
Comments