തൃശൂർ: ഹെൽമറ്റ് വെക്കാത്തതിന് കാറുടമയ്ക്ക് പിഴ. തൃശൂരിലെ കാറുടമയ്ക്കാണ് മലപ്പുറം ട്രാഫിക് പോലീസ് 500 രൂപ പിഴയിട്ടത്. വാഹന നമ്പറിൽ വന്ന പിഴവാണ് കാറുടമയ്ക്ക് നോട്ടീസ് ലഭിക്കാൻ കാരണം.
ജില്ലയ്ക്ക് പുറത്ത് കൊണ്ടുപോയിട്ടില്ലാത്ത കാറിന് മലപ്പുറത്ത് നിന്ന് പിഴയിടാൻ വന്നതോടെ ചേർപ്പ് സ്വദേശി അന്തം വിട്ടു. കാറിന്റെ നമ്പറിനോട് സാദൃശ്യമുള്ള നമ്പറാണ് ബൈക്കിന് ഇതാണ് ആളുമാറി നോട്ടീസെത്താൻ കാരണം.
കെ.എൽ 8880 ആണ് കാറിന്റെ നമ്പർ. എന്നാൽ കെ.എൽ എച്ച് 8880 ആണ് ബൈക്കിന്റെ നമ്പർ. തുടർന്ന് കാറുടമയുടെ നമ്പറിലേക്ക് മോട്ടോർ വാഹന വകുപ്പിന്റെ സന്ദേശമെത്തിയിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ നടന്നതാണ് സംഭവം. ഇതിൽ പിഴ അടയ്ക്കാത്ത സാഹചര്യത്തിൽ കോടതിയിലേക്ക് വിട്ടതായാണ് അറിയിപ്പ്.
Comments