ന്യൂഡൽഹി: വിമാനത്തിനുള്ളിലെ ശീതീകരണ സംവിധാനം തകരാറിലായതോടെ യാത്രക്കാർ ബുദ്ധിമുട്ടിയത് ഒന്നരമണിക്കൂർ. യാത്രാമദ്ധ്യേ എസി പ്രവർത്തനരഹിതമായതിന്റെ അനുഭവം സോഷ്യൽ മീഡിയയിലും യാത്രക്കാർ പങ്കിട്ടു. ഒന്നരമണിക്കൂറോളം നേരമാണ് യാത്രക്കാർ എസി ലഭിക്കാതെ ബുദ്ധിമുട്ട് സഹിച്ച് യാത്ര ചെയ്തത്. ചണ്ഡിഗഢിൽ നിന്ന് ജയ്പൂരിലേയ്ക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം.
എസി പ്രവർത്തിക്കാതിരുന്നതിനാൽ വിമാനത്തിൽ കയറുന്നതിന് മുമ്പ് പത്ത് മിനിട്ടോളം യാത്രക്കാർ പുറത്ത് കാത്തുനിൽക്കേണ്ടി വന്നിരുന്നു. എന്നാൽ പിന്നീട് അകത്ത് കയറിയപ്പോഴും എസി പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ലാൻഡിംഗ് സമയം വരെയും എസി പ്രവർത്തിച്ചില്ല. യാത്രക്കാരെല്ലാവരും ഒരുപോലെ ബുദ്ധിമുട്ട് അനുഭവിച്ചു.
യാത്രക്കാർ വിയർത്തൊലിക്കാൻ തുടങ്ങിയതോടെ വിമാന ജീവനക്കാർ ടിഷ്യൂ പേപ്പർ വിതരണം ചെയ്യാൻ തുടങ്ങി. സംഭവത്തിൽ കരശന നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. അതേസമയം വിമാനത്തിനുള്ളിൽ എസി ഇല്ലാതെ ബുദ്ധിമുട്ടുന്നതിന്റെയും ജീവനക്കാർ ടിഷ്യൂ പേപ്പർ വിതരണം ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
Comments