ആലപ്പുഴ: കാർപൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മാവേലിക്കര കണ്ടിയൂരിലാണ് സംഭവം. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. മാവേലിക്കര പുളിമൂട് സ്വദേശി കൃഷ്ണ പ്രകാശ് (35) ആണ് മരിച്ചത്. ഇയാൾ മാവേലിക്കര ഗേൾസ് സ്കൂളിന് സമീപം ഒരു കമ്പ്യൂട്ടർ സെന്റർ നടത്തി വരികയായിരുന്നു.
അർദ്ധരാത്രി 12.30 നായിരുന്നു സംഭവം. കാർ വീട്ടിലേയ്ക്ക് കയറ്റുമ്പോൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. മാവേലിക്കര പോലീസ് രാവിലെ തന്നെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും. സാങ്കേതിക വിദഗ്ധരും വാഹന വിദഗ്ധരും സ്ഥലത്തെത്തിയതായും വാഹനത്തിന് തീപിടിക്കാനുള്ള കാരണം പരിശോധിക്കുകയാണെന്നും പോലീസ് പറഞ്ഞു.
Comments