ന്യൂഡൽഹി: ഡൽഹിയിലെ മുനാക് കനാലിൽ നിന്നും മിസൈലിന് സമാനമായ വസ്തു കണ്ടെടുത്ത് പോലീസ്. സമയ്പൂർ ബദ്ലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള രോഹിനി പ്രദേശത്തു നിന്നാണ് ഈ വസ്തു കണ്ടെത്തിയതെന്ന് ഡൽഹി പോലീസ് പറഞ്ഞു.
പഴയ മോട്ടോർ ഷെല്ലിന്റെ രൂപസാദൃശ്യമുള്ള വസ്തുവാണ് കണ്ടെടുത്തിരിക്കുന്നത്. പ്രദേശം സീൽ ചെയ്തതായും കണ്ടെടുത്ത വസ്തു നീക്കം ചെയ്യുന്നതിനായുളള നടപടികൾ സ്വീകരിച്ചതായും ഡൽഹി ഡിസിപി അറിയിച്ചു. അതേസമയം കണ്ടെടുത്തത് സ്ഫോടക വസ്തുവാണോ എന്ന സംശയം നിലനിൽക്കുന്നതിനാൽ എൻഎസ്ജിയെ വിവരം അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ 21-ന് ഡൽഹിയിലെ കപഷേര ഗ്രാമത്തിൽ നിന്നും പോലീസ് മോട്ടോർഷെൽ കണ്ടെുത്തിയിരുന്നു. തുടർന്ന് എൻഎസ്ജി സ്ഥലത്തെത്തിയാണ് അത് നീക്കം ചെയ്തത്.
Comments