ബാങ്കുവിളി പരാമർശം തിരുത്തി മന്ത്രി സജി ചെറിയാൻ; ഒരാൾ തെറ്റിദ്ധരിപ്പിച്ചതാണ്, സഹോദരങ്ങൾ ഉദ്ദേശശുദ്ധി മനസിലാക്കണം; അഭ്യർത്ഥനയുമായി മന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബാങ്കുവിളി പരാമർശം തിരുത്തി മന്ത്രി സജി ചെറിയാൻ; ഒരാൾ തെറ്റിദ്ധരിപ്പിച്ചതാണ്, സഹോദരങ്ങൾ ഉദ്ദേശശുദ്ധി മനസിലാക്കണം; അഭ്യർത്ഥനയുമായി മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 03:15 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സൗദി അറേബ്യയിലെ ബാങ്കുവിളിയുമായി ബന്ധപ്പെട്ട തന്റെ പ്രസംഗത്തിലെ പരാമർശങ്ങൾ തിരുത്തി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.
കടുത്ത സൈബർ ആക്രമണം നേരിട്ടതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ തിരുത്തിപ്പറച്ചിൽ. പ്രസംഗത്തിലെ ഭാഗങ്ങൾ തന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെ ചിലർ പ്രചരിപ്പിക്കുന്നതാണെന്നും ഇതു മനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്നും സജി ചെറിയാൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സജി ചെറിയാന്റെ അഭ്യർത്ഥന.

മതസൗഹാർദത്തിന്റെ മികച്ച മാതൃക എനിക്കവിടെ കാണാനായി. ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി പോയ മലയാളികൾ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചതിനെ സംബന്ധിച്ചും ഞാൻ പറഞ്ഞു. ബാങ്ക് വിളി കേട്ടില്ല എന്ന എന്റെ പരാമർശം എനിക്ക് ലഭിച്ച തെറ്റായ വിവരത്തിൽ നിന്നും സംഭവിച്ചതാണ്. തന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലർ പ്രസംഗം പ്രചരിപ്പിക്കുന്നതെന്നും സജി ചെറിയാൻ പറഞ്ഞു. മാന്യ സഹോദരങ്ങൾ ഇതു മനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നതായും സജി ചെറിയാൻ ഫേസ്ബുക്കിൽ കുറിച്ചു.

സൗദിയിൽ പോയപ്പോൾ ബാങ്കുവിളി കേട്ടില്ലെന്നും അത് തനിക്ക് അത്ഭുതമായി തോന്നിയെന്നുമായിരുന്നു മന്ത്രിയുടെ പ്രസംഗം. താൻ പോയ ഒരിടത്തും ബാങ്കുവിളി കേൾക്കാൻ സാധിച്ചില്ല. സംഭവം തിരക്കിയപ്പോൾ പള്ളിക്ക് പുറത്ത് ശബ്ദം കേട്ടാൽ വിവരമറിയും എന്നാണ് അറിയാൻ സാധിച്ചതെന്നും മന്ത്രി പറഞ്ഞു. യുഎഇയിലെ അൽഐൻ മലയാളി സമാജത്തിന്റെ പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമർശം.

സൗദിയിലെത്തിയപ്പോൾ അവിടെയെല്ലാം എക്സ്ട്രീമിസ്റ്റുകൾ ആയിരിക്കുമെന്നാണ് കരുതിയത്. എന്നാൽ ഞാൻ പോയ ഒരിടത്തും ബാങ്കുവിളി കേട്ടില്ല. ചുറ്റും പള്ളികളും ഉണ്ടായിരുന്നു. സംഭവം അടുത്തുള്ള ഒരാളോട് തിരക്കിയപ്പോഴാണ് തനിക്ക് വിവരം അറിയാൻ സാധിച്ചത്, ബാങ്കുവിളി പുറത്തുകേട്ടാൽ അവൻ വിവരമറിയും. പബ്ലിക് ന്യൂയിസൻസാണ്. അവിടുത്തെ ക്രിസ്ത്യൻ പള്ളിയുടെ അടുത്തുകൂടി പോയപ്പോഴും ഒരു മൈക്ക് പോലും പുറത്തുകാണാൻ സാധിച്ചില്ല. ഇവിടെയാണെങ്കിൽ പത്ത് മൈക്കും കെട്ടിവെച്ച് ദൈവത്തെ ഇറക്കി നാടുനീളെ വിടുതൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് മന്ത്രി നേരിട്ടത്. സാമൂഹ്യമാദ്ധ്യമങ്ങളിൽ മന്ത്രിയെ പരിഹസിച്ച് നിരവധി പ്രതികരണങ്ങൾ പ്രത്യക്ഷപ്പെട്ടു. മുസ്ലീം സമുദായം തനിക്കെതിരെ ഒന്നടങ്കം തിരിഞ്ഞു എന്ന ധാരണയിലാണ് മന്ത്രിയുടെ ഇപ്പോഴത്തെ മാറ്റിപ്പറച്ചിൽ.

 

 

 

Tags: CPIMmuslimSaudi Arabiasaji cheriyan
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies