ചൈനയുമായുള്ള അതിർത്തി ചർച്ചകൾ ഇന്ത്യ നിർത്തിവെച്ചിട്ടില്ല, ഉടൻ യോഗം ചേരുന്നതായിരിക്കും: എസ് ജയശങ്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയുമായുള്ള അതിർത്തി ചർച്ചകൾ ഇന്ത്യ നിർത്തിവെച്ചിട്ടില്ല, ഉടൻ യോഗം ചേരുന്നതായിരിക്കും: എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 03:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി ചർച്ചകൾ ഇന്ത്യ നിർത്തിവെച്ചിട്ടില്ലെന്നും ഇരുരാജ്യങ്ങളും യോഗം ചേരാനായി പദ്ധതിയിടുകയാണെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അതിർത്തി സംഘർഷങ്ങൾ പരിഹരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

‘അതിർത്തിയുമായി ബന്ധപ്പെട്ട് ചൈനീസ് അധികൃതരുമായി ഉടൻ കൂടിക്കാഴ്ച നടത്താനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ചർച്ചകളിലൂടെ ഡൽഹിയും ബീജിംഗും കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലുണ്ടായ വെല്ലുവിളികളിൽ നിന്നും പ്രശ്‌നങ്ങളിൽ നിന്നും പുരോഗതി കൈവരിച്ചിട്ടുണ്ട്. രാജ്യത്തെ അതിർത്തി റോഡ് കണക്റ്റിവിറ്റിയും, അടിസ്ഥാനസൗകര്യ വികസനവും വർദ്ധിപ്പിക്കാൻ നരേന്ദ്രമോദി സർക്കാർ നടപടികൾ സ്വീകരിക്കുകയാണ്. വടക്കൻ പ്രദേശങ്ങൾ ഉൾപ്പെടെ അതിർത്തിയിലെ എല്ലാ മേഖലകളിലെയും അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിക്കുകയാണ് സർക്കാരിന്റെ പ്രധാനലക്ഷ്യം. അസമിനും ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കുമിടയിൽ റെയിൽവേ ബന്ധം സ്ഥാപിക്കാൻ ഭൂട്ടാനുമായി ഇന്ത്യ ചർച്ചകൾ നടത്തിവരികയാണ്’ കേന്ദ്രമന്ത്രി വ്യക്തമാക്കി.

2020 മേയിൽ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം വർദ്ധിച്ചിരുന്നു. കൂടാതെ അതിർത്തി പ്രദേശങ്ങളിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനായി നിരവധി തവണയാണ് ഇരു രാജ്യങ്ങളും ചർച്ചകൾ നടത്തിയിട്ടുള്ളത്. അതിർത്തി പ്രദേശങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഉന്നതതല സൈനിക ചർച്ചകൾ നടത്താൻ ചൈനീസ് അധികൃതർ സമ്മതിച്ചതായി വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഏപ്രിലിൽ ഇന്ത്യ-ചൈനീസ് കോർപ്‌സ് കമാൻഡർമാർ തമ്മിലുള്ള 18-ാം റൗണ്ട് ചർച്ചകൾ ചൈനയുടെ ചുഷുൽ-മോൾഡോ അതിർത്തി മേഖലയിൽ വെച്ച് നടന്നിരുന്നു.

Tags: DelhiS JAYASANKER
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies