1199 ലെ കാർത്തിക നക്ഷത്രത്തിന്റെ പുതുവർഷ ഫലം.
കാർത്തിക നക്ഷത്രക്കാരുടെ ശരീരപ്രകൃതി പ്രവചനാതീതമാണ് എങ്കിലും ഇവർ ആരോഗ്യകാര്യങ്ങളിൽ അനുഗ്രഹിതരാണ്. കർമ്മകുശലതയുമുള്ളവരായിരിക്കും. നീണ്ടുയർന്ന നാസിക, സൗമ്യമായ കണ്ണുകൾ, ശാന്തമായ മുഖഭാവം, വിനീതമായ പെരുമാറ്റം എന്നിവ ഇവരുടെ ലക്ഷണങ്ങളാണ്. ഭക്ഷണ കാര്യത്തിൽ അമിതമായ താല്പര്യമുള്ള ആളുകൾ ആയിരിക്കും. നടക്കുന്നത് വളരെ വേഗത്തിലായിരിക്കും. ഇംഗ്ലീഷിലെ ക്രിട്ടിക്കൽ എന്ന പദം കൃത്തികയിൽ നിന്നാണ് ഉദ്ഭവിച്ചത്. ആജ്ഞാശക്തി, നേതൃത്വം നല്‍കാനുള്ള കഴിവ്, പരസ്ത്രീയില്‍ ആഗ്രഹം, പ്രശസ്തി എന്നിവ കാർത്തികയുടെ കൂടെ ഉണ്ട്. സംസാരിക്കാന്‍ നല്ല കഴിവുണ്ടായിരിക്കും. പല പ്രവര്‍ത്തികളും ചെയ്യാന്‍ കഴിവുണ്ടായിരിക്കും, രാജപ്രതാപമുണ്ടായിരിക്കും, ഗുണവാന്‍ ആയിരിക്കും, ഉപകാരസ്മരണ ഉണ്ടായിരിക്കും, ഈശ്വരഭക്തനായിരിക്കും, സുഖപ്രിയനായിരിക്കും, ഇവര്‍ക്ക് നിര്‍ബന്ധബുദ്ധിയും, അതിനനുസരിച്ച കോപവുമുണ്ട്. തന്റെ അഭിപ്രായത്തിന് എതിരു പറയുന്നവരോട് കയര്‍ക്കും. മാതാവിന്റെ വാത്സല്യം കൂടുതല്‍ ആയിരിക്കും. പിതാവിന്റെ ആനുകൂല്യം കുറവായിരിക്കും. സഹോദരന്‍മാരില്‍ നിന്നുള്ള നന്മയും കുറവായിരിക്കും.മിക്കവാറും സഹോദര സ്ഥാനിയർ ഉണ്ടാകില്ല. സമൂഹജീവികളാണ്. പരിചയക്കാരുടെയും, സ്‌നേഹിതരുടെയും, ഇടയില്‍ എപ്പോഴും കഴിയാന്‍ ആഗ്രഹിക്കുന്നു. ഇവര്‍ സത്കാരങ്ങള്‍ നല്‍കുന്നതിലും, സ്വീകരിക്കുന്നതിലും ഒരുപോലെ താത്പര്യം കാണിക്കുന്നു. മറ്റുള്ളവരോട് വളരെ സന്തോഷത്തോടുകൂടി പെരുമാറുകയും അവരുടെ മനസ്സില്‍ നല്ല അഭിപ്രായം ജനിപ്പിക്കുകയും ചെയ്യുന്നു. ഒരു നല്ല ഉപദേഷ്ടാവും ശുഭാപ്തി വിശ്വാസക്കാരനുമായിരിക്കും.മറ്റുള്ളവരെ ഉപദേശിക്കും പക്ഷേ സ്വന്തം കാര്യത്തിൽ പ്രാവർത്തികമായിരിക്കില്ല.
ജപം, തപം, വ്രതം മുതലായവ അനുഷ്ഠിച്ചുകൊണ്ട് മതാത്മകമായ ജീവിതത്തിൽ പുരോഗതി സൃഷ്ടിക്കും. ആദ്ധ്യാത്മീകതയുടെ പാതയിൽ പോകുവാൻ നിങ്ങൾ തീരുമാനിച്ചുകഴിഞ്ഞാൽ, പിന്നെ ഈ ലോകത്തിലെ ഒന്നിനും നിങ്ങളെ തടയുവാൻ കഴിയില്ല. പന്ത്രണ്ട് മുതൽ പത്തൊൻപത് വരെയുള്ള കാലം ഗുണദോഷസമ്മിശ്രമായിരിക്കും. ഇരുപത്‌വയസിനും മുപ്പത്തിയെട്ട് വയസിനും ഇടയ്‌ക്കുളള കാലത്ത് നല്ല അഭിവൃദ്ധിയുണ്ടാകും. മുപ്പത്തിയെട്ട് മുതൽ അൻപത്തിയെഴ്‌വരെ ശാന്തവും സന്തോഷകരവുമായ ജീവിതം നയിക്കും . എന്നാൽ സാമ്പത്തിക നേട്ടങ്ങൾ കുറയും. അൻപത്തിയെഴ് വയസിനു ശേഷം ആരോഗ്യ പ്രശ്നങ്ങൾ അലട്ടുമെങ്കിലും നല്ല സാമ്പത്തിക ഉയർച്ച ഉണ്ടാകും. ആരോഗ്യവിഷയത്തിൽ ആരുടേയും പിന്നിലുമായിരിക്കയില്ല. ശിരോരോഗമോ, ദന്തരോഗമോ നയനരോഗം പീനസം മുതലായവയോ ഏതെങ്കിലും അല്പമായിട്ടെങ്കിലും ഇവരെ ബാധിക്കാതെയുമിരിക്കയില്ല. വാതപ്പനി, പ്ലേഗ്, മസ്തിഷ്‌കത്തിലെ രക്തസ്രാവം, മുറിവുകള്‍, അപകടം, സ്‌ഫോടനങ്ങള്‍, , തീപിടുത്തം, (കാര്‍ത്തികയുടെ രാശ്യാധിപനായ ചൊവ്വയും, നക്ഷ്ത്രാധിപനായ സൂര്യനും, അഗ്നി പ്രധാനന്‍മാരും, ഉഷ്ണസ്വഭാവികളും, പിത്തപ്രധാനന്‍മാരും ആയതുകാരണമാണ് ഈ പറഞ്ഞ രോഗങ്ങളും, അപകടങ്ങളും കാര്‍ത്തികയുമായി ബന്ധപ്പെടുന്നത്.
ചൊവ്വയ്‌ക്കും, രവിക്കും ജാതകത്തില്‍ ബലമില്ലെങ്കില്‍ അവരുടെ ദശാപഹാരങ്ങളില്‍ ഈ പറഞ്ഞ രോഗങ്ങള്‍ ബാധിക്കും. ജാതകത്തില്‍ ചന്ദ്രനു ബലം കുറവാണെങ്കില്‍ ക്ഷയം ബാധിക്കാം. കുജദശ, വ്യാഴദശ, ബുധദശ എന്നിവയിൽ ഇവർ പ്രത്യേകമായി, വിധിപ്രകാരമുള്ള ദോഷപരിഹാരകർമ്മങ്ങൾ അനുഷ്ഠിക്കണം.
ചിങ്ങം
വർഷാരംഭം അത്ര സുഖകരമായിരിക്കില്ല. കുടുംബന്ധങ്ങളിൽ കലഹവും അഭിപ്രായ വ്യത്യാസവും ഉണ്ടാകും. പകർച്ചവ്യാധി, ഉഷ്ണരോഗങ്ങൾ എല്ലാം സൂക്ഷിക്കുക. എന്നിരുന്നാലും സർക്കാർ സംബന്ധമായ ഗുണഗണങ്ങൾ ലഭിക്കുന്ന സമയമാണ്. തൊഴിൽപരമായി ആഗ്രഹിക്കുന്ന പോലെ കാര്യങ്ങളെല്ലാം തന്റെ നിയന്ത്രണത്തിൽ വരും. പുതിയ അലങ്കാര വസ്തുക്കളോട് ഇഷ്ടം കൂടും.
കന്നി
സാമ്പത്തികമായി നഷ്ടം വരാതെ ജാഗ്രത പാലിക്കുക. കലാപ്രവർത്തർക്ക്അവാർഡുകൾ തേടി വരും. പ്രശസ്തിയിൽ എത്തുന്ന സമയം ആണ്. അതേസമയം അന്യസ്ത്രീ ബന്ധം മൂലം ധനനഷ്ടം മാനഹാനി ഒക്കെ വന്നു ചേരാം. ആഗ്രഹിക്കുന്ന തരത്തിലുള്ള ഉപരിപഠനത്തിനു ചേരുവാൻ യോഗം ഉണ്ട്. മേലധികാരികൾ ആയി വാക്ക് തർക്കം ഒഴിവാക്കുന്നത് നല്ലതായിരിക്കും. ഭൂമി ലാഭം കൈവരുന്ന സമയം ആണ്.
തുലാം
വാഹനഭാഗ്യം വരുന്ന സമയം ആണ്. ജീവിതത്തിൽ വിവാഹം മൂലം ധനലാഭം, സൽഭാര്യ, ഭർതൃ ലഭ്തിയും വിധി. കൃഷി പക്ഷി മൃഗാദികൾ മൂലം ലാഭം നേടും. സന്താന സൗഭാഗ്യം ഇല്ലാത്തവർക്ക് ഈശ്വര പ്രാർത്ഥനകളാലും വിദഗ്‌ദ്ധ ചികിത്സകളാലും ഗര്ഭാധാരാണം നടക്കേണ്ട സമയം ആണ്. എല്ലായിടത്തും മാന്യതയും ബഹുമാനവും ലഭിക്കുന്ന കാലം ആണ്. എന്നിരുന്നാലും സ്ത്രീകൾ മൂലം അപമാനം കേൾക്കാൻ സദ്യയുണ്ട്. അന്യസ്ത്രി, പരസ്ത്രീ ബന്ധം എല്ലാം സൂക്ഷിച്ചു കൈകാര്യം ചെയുക.
വൃശ്ചികം
വിദേശത്തു തൊഴിൽ അവസരം ലഭിക്കും. പക്ഷെ യുക്തി പൂർവം തീരുമാനം കൈകൊള്ളാത്ത പക്ഷം ദുഖിക്കും. ദമ്പതികൾ പിരിയാൻ ഉള്ള യോഗം ഒഴിവാക്കേണ്ട സമയം ആണ്. കുടുംബബന്ധു ജനങ്ങളും ആയി കലഹം. ആയുധവുമായി ബന്ധമുള്ള തൊഴിൽ ചെയ്യുന്നവർക്ക് ധനലാഭം പ്രതീക്ഷിക്കാം. വിഷഭയം സൂക്ഷിക്കുക. ഉദര രോഗങ്ങൾ തലപൊക്കും. നേത്ര രോഗ ലക്ഷണങ്ങൾ ചെറുതായി കാണരുത്. യാത്രാക്ലേശം വർധിക്കും.
ധനു
സർക്കാർ സംബന്ധമായോ ചിട്ടി സംബന്ധമായോ അടവുകൾ മുടങ്ങാതെ നോക്കുക. മുടങ്ങുന്ന പക്ഷം കോടതി നടപടികൾ നേരിടേണ്ടി വരും. അതീവ കോപ്പ ശീലം നിയന്ത്രിക്കുന്നത് ഗുണം ചെയ്യും. തൊഴിലിൽ സ്ഥാന ചലനം അല്ലെങ്കിൽ നഷ്ടം സംഭവിക്കേണ്ടുന്ന സമയം ആണ്. വരവിൽ കവിഞ്ഞ ചെലവ് നിയന്ത്രിക്കേണ്ടി വരും. ഭാര്യയുടെയോ അടുത്ത ബന്ധു ജനങ്ങളുടെയോ വിരഹം ഉണ്ടാകാൻ യോഗം
മകരം
രാഹുകേതു മാറ്റം അധികാര പ്രാപ്തിയുള്ള തൊഴിൽ നേടുവാനും സമൂഹത്തിൽ മാന്യത ലഭിക്കുവാനും ഇടയാക്കും. ഭാര്യാസുഖം അന്യസ്ത്രീ ബന്ധം കൊണ്ടുള്ള ചില ഗുണഗണങ്ങൾ അനുഭത്തിൽ വരുന്ന സമയം ആണ്. തൊഴിലാളികൾ വളരെയധികം ഉള്ള സ്ഥാപനത്തിൽ ഉന്നത പദവി ലഭിക്കും. സന്താനങ്ങളെ കൊണ്ടുള്ള ഗുണം അവിവാഹിതർക്ക് മംഗല്യ യോഗം ഒക്കെ ഫലം. പൂർവിക സ്വത്തു രേഖാപരമായി വന്നു ചേരുവാൻ യോഗം ഉണ്ട്.
കുംഭം
വിദ്യാർത്ഥികളിൽ ബുദ്ധിക്ക് ഉണർവും വിദ്യാവിജയവും അനുഭവത്തിൽ വരും. സർക്കാർ സംബന്ധമായി പുതിയ പദ്ധിതികൾ നടപ്പിലാകാക്കാൻ യോഗം. പുണ്യതീർത്ഥങ്ങള് സന്ദർശന യോഗം. അതിനുള്ള സാഹചര്യവും സമ്പത്തും വന്നു ചേരും. സങ്കീർണമായ രോഗങ്ങളെ അതിജീവിക്കും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടപ്പിലാകും. പുതിയ വീട്, വാഹനം, കലാപ്രവർത്തങ്ങളിൽ ഉയർച്ച എന്നിവയും വന്നു ചേരും. സൈനിക സംബന്ധിയായി തൊഴിൽ ചെയ്യുന്നവർക്ക് പദവിയിൽ ഉയർച്ച ഉണ്ടാകുന്ന സമയം ആണ്.
മീനം
ചിട്ടി, ലോട്ടറി, മറ്റു നറുക്കെടുപ്പുകൾ മുതലായവയിൽ ഭാഗ്യം കടാക്ഷിക്കും. അന്യ ജനങ്ങളാൽ അറിയപ്പെടാൻ ഉള്ള അവസരം ഉണ്ട്. വിവാഹം നടക്കേണ്ടുന്ന സമയം ആണ്. അംഗീകാരവും പ്രശസ്തിയും വന്നു ചേരും. അടുത്ത ബന്ധുവിന്റെ ആശ്രയം ഏറ്റെടുക്കുകയും പരോപകാരം താല്പര്യം കൂടുന്ന സമയം ആണ്. യുക്തി പൂർവം തീരുമാനങ്ങൾ എടുക്കുക. വ്യാപാരത്തിലും ബിസിനസിലും ധനലാഭം ഉണ്ടെങ്കിലും. അടുത്ത ബന്ധുവിന്റെ അടിയന്തരം കൂടാൻ യോഗം ഉണ്ട്
മേടം
വിഷുസംക്രമഫലമായി സര്വസുഖഭോഗതൃപ്തി കൈവരിക്കും. സംസാരത്തിൽ അബദ്ധം പറ്റാതെ നോക്കുക. അത്തരം അബദ്ധത്തിന്നു വലിയ വില നൽകേണ്ടി വരുന്നതായി പിന്നെ കാണാം. തൊഴിലിൽ വിജയം ഉണ്ടാകുമെങ്കിലും വരവിൽ കവിഞ്ഞ ചിലവ് അലട്ടും. ദുർവ്വാസന ഉള്ള ആൾക്കാരോടുള്ള കൂട്ട് കെട്ടിന് സാധ്യത. എന്നാൽ അത് വഴി മാനഹാനിയും ധനക്ലേശവും ആണ് ഫലം. വീഴ്‌ച്ചാൽ ഉണ്ടാകാതെ സൂക്ഷിക്കുക. ആയുധങ്ങൾ കാരണവും ദോഷങ്ങൾ സംഭവിക്കാം
ഇടവം
കടബാധ്യത ഉണ്ടാകാതെ സൂക്ഷിക്കുക. വിദേശ വാസം, ജോലി, എന്നിവയൊക്കെ അനുഭവത്തിൽ വന്നു ചേരാം. സ്ത്രീകൾ മൂലം മാനഹാനി, കേസ് വഴക്കുകൾ ഒക്കെ ഫലം. പത്രം, എഡിറ്റിംഗ് മുതലായ ജോലി ചെയ്യുന്നവർക്ക് അംഗീകാരവും മേലധികാരികളിൽ നിന്നും പ്രശസ്തി പത്രവും ലഭിക്കുവാൻ യോഗം. വിവാഹകാര്യങ്ങളിൽ തീരുമാനം ആകും. സന്താനഭാഗ്യം വന്നു ചേരുന്ന സമയം ആണ്. കൃഷിക്കാർക്ക് വമ്പിച്ച നേട്ടം ലഭിക്കുന്ന സമയം ആണ്.
മിഥുനം
ശത്രുക്കളുടെ മേൽ വിജയം ലഭിക്കുന്ന സമയം ആണ്. കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ലഭിക്കും. ആരോഗ്യകാര്യങ്ങളിൽ പുരോഗതി ഉണ്ടായി ശരീര കാന്തി വർധിക്കും. ആടയാഭരണ പുതുവസ്ത്ര ലാഭം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മികച്ച വിജയം നേടാൻ കഴിയും. ബന്ധുക്കൾ തമ്മിൽ ഉള്ള കലഹത്തിന് മധ്യസ്ഥത വഹിക്കേണ്ടി വരും. തിരികെ കിട്ടില്ല എന്ന് കരുതിയ കടം കൊടുത്ത സംഖ്യ തിരിച്ചു കിട്ടും. മാതാവിൽ നിന്നും വളരെയധികം ഗുണാനുഭവങ്ങൾ നേടുന്ന മാസം ആണ്.
കർക്കടകം
സകലകാര്യ വിഘ്‌നം അനുഭവപ്പെടുന്ന സമയം ആണ്. ത്വക്ക് രോഗങ്ങൾ ശരീരത്തിൽ മുറിവ് ചതവ് ഒടിവ് എന്നിവ അലട്ടാൻ സാധ്യത. മേലധികാരികളുടെ വൈര്യാഗ്യത്തിന് പത്രമാകാതെ സൂക്ഷിക്കുക. അഗ്നി സംബന്ധമായ കാര്യങ്ങൾ ചെയ്യുന്നവർ ജാഗ്രത പുലർത്തുക അഗ്നിഭയം ഫലം. കുടുംബ ബന്ധു ജനങ്ങളുടെ വിരഹവും തന്മൂലം മനോദുഃഖവും വരേണ്ട കാലം ആണ്. അന്യസ്ത്രീ ബന്ധം മൂലം ചതി, ധനാപഹരണം ഒക്കെ നടക്കുന്ന സമയമാണ്. സന്താനങ്ങളെ കൊണ്ട് ദുരിതം അനുഭവിക്കേണ്ടി വരും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
http://Yearly Prediction by Jayarani E.V / 2023 August 06 to 2024 August
Comments