1199 ലെ രോഹിണി നക്ഷത്രത്തിന്റെ പുതുവർഷ ഫലം
പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടുന്ന വ്യക്തികൾ ആയിരിക്കും രോഹിണി നക്ഷത്രക്കാർ. ഉയിർത്തു എഴുനേൽക്കുക എന്ന ഒരു അർത്ഥം രോഹിണി നക്ഷത്രത്തിന് ഉണ്ട്. പുരുഷന്മാരെ സംബന്ധിച്ചു വശ്യമായ പെരുമാറ്റം ആയിരിക്കും. ഒരു തീരുമാനമെടുത്താൽ അതിൽനിന്നും പിന്തിരിപ്പിക്കാൻ പ്രയാസം ആണ്. ഏതെങ്കിലും പ്രശ്നത്തിൽ അകപ്പെട്ടാൽ ഇവർ അത് ആരോടും പങ്കുവെയ്‌ക്കാറില്ല സ്വയം ദുഃഖങ്ങൾ തന്നിൽ നിർത്തി ഒരു ചിരിയിൽ ഒതുക്കും. ദുഃഖ ങ്ങൾ മനസ്സിൽ ഇട്ടു ജീവിതം അവസാനം വരെ ഉരുകി തീരുക എന്നത് ഈ നക്ഷത്രത്തിൽ ജനിച്ച പെൺകുട്ടികളുടെ സ്വഭാവം ആണ്. ഭാവിയെ കുറിച്ച് കൂടുതൽ ആലോചിക്കാതെ ഇന്ന് സന്തോഷമായിട്ട് ഇരിക്കുക എന്നതാണ് അവരുടെ പ്രത്യേകത. ആഡംബര പ്രിയരാണ്. ഇന്ന് കിട്ടിയ പണം ഇന്ന് അടിച്ചുപൊളിക്കുക എന്നതാണ് അവരുടെ പോളിസി. മറ്റുള്ളവരുടെ കുറ്റവും കള്ളത്തരങ്ങളും കണ്ടുപിടിക്കാൻ ഒരു പ്രത്യേക വാസന ഇവർക്കുണ്ട്. സ്വയം തീരുമാനങ്ങൾ എടുക്കുവാനുള്ള പ്രാപ്തി പുരുഷൻമ്മാർക്ക് കൂടുതലും സ്ത്രീകൾക്ക് കുറവും ആണ്. ശരീരസുഖത്തിലും സ്ത്രീസുഖത്തിലും താല്പര്യം ഉള്ളവർ ആയിരിക്കും. ചില അബദ്ധങ്ങളിൽ ചെന്ന് പെടുകയും ചെയ്യും 18 മുതൽ 36 വയസുവരെ ക്ലേശമായിരിക്കും. പ്രണയവിവാഹം ആയിരിക്കും ഭൂരിഭാഗം രോഹിണി നക്ഷത്രത്തിൽ ഉള്ളവർക്ക്. പെൺകുട്ടികൾ 22 വയസിനു മുൻപ് രജിസ്റ്റർ വിവാഹം ചെയ്താൽ പല പ്രശ്നങ്ങളും ഉണ്ടാവും.
ചിങ്ങം
മാതാവിൽ നിന്നും വളരെയധികം ഗുണാനുഭവങ്ങൾ ഉണ്ടാകുന്ന മാസം ആയിരിക്കും. ഭൂമി ലാഭം, പുതിയ ഗൃഹം ഒക്കെ വന്നു ചേരാം. വീട്ടിൽ മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്. ദമ്പതികൾ തമ്മിൽ ചേർച്ച കുറവ് അനുഭവപ്പെടും. വാഹനങ്ങൾ കൈകാര്യം ചെയുമ്പോൾ വളരെ സൂക്ഷിക്കുക. ഹോട്ടൽ ഭക്ഷണം പാടെ ഉപേക്ഷിക്കുക. ഭക്ഷ്യ വിഷബാധയുണ്ടാവുന്ന സമയം ആണ്. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാൻ സാധ്യതയുള്ള സമയം ആണ്.
കന്നി
വിവാഹ യോഗം സൽഭാര്യഭർതൃലബ്ധി സന്താനലബ്ധി ഒക്കെ നടക്കുന്ന സമയം ആണ്. ഇതോടൊപ്പം തന്നെ അന്യസ്ത്രീ ബന്ധം മൂലം മാനഹാനി, ധനനഷ്ടം ഒക്കെയും സംഭവിക്കും, അതിനാൽ അങ്ങനെയുള്ള ബന്ധങ്ങൾ ഉള്ളവർ യുക്തിപൂർവം കൈകാര്യം ചെയുക. അടുത്ത ബന്ധുക്കൾ സുഹൃത്തുക്കൾ ഒക്കെ വഴി ദോഷങ്ങൾ ഉണ്ടാക്കാം. എങ്കിലും ശത്രുക്കളെ ജയിക്കാൻ പാട്ടും. കേസുവഴക്കുകളിൽ പെട്ട് ബന്ധനസ്ഥൻ അകാൻ സാധ്യത ഉണ്ട്.
തുലാം
വിദ്യാഭാസത്തിനു വേണ്ടി വിദേശയാത്രാവാസം വേണ്ടി വരും. അപ്രതീക്ഷിതമായി തൊഴിൽ മാറ്റം വരാൻ സാധ്യത ഉണ്ട്. രക്ത സംബന്ധമായ രോഗങ്ങൾക്ക് വിദഗ്‌ദ്ധ ചികിത്സ വേണ്ടി വരും. മീഡിയയിൽ ഉള്ളവർക്ക് അവാർഡ് പോലെയുള്ള ബഹുമതികൾ അംഗീകാരം ഒക്കെ വന്നു ചേരാം. ഭാഗ്യത്തിന്റെ രൂപത്തിൽ ദൈവാനുഗ്രഹം അനുഭവപ്പെടും. മുൻകോപം ഒഴിവാക്കുന്നത് ഗുണം ചെയ്യും, ക്ഷമാശീലം വളർത്തേണ്ട കാലം ആണ്.
വൃശ്ചികം
പുത്രഭാഗ്യം, ഗുരുജനകളുടെ പ്രീതി, സൽസുഹൃത്തുക്കൾ ഉണ്ടാകുകയും അവരിൽ നിന്നും ഗുണം, കുടുംബത്തിലെ സന്തോഷാവസരങ്ങളിൽ പങ്കെടുക്കാൻ അവസരം, വളരെക്കാലം ആയി കാണാതെ ഇരുന്ന കുടുംബ ബന്ധുവിനെ കാണുക തുടങ്ങിയ നല്ല അനുഭവങ്ങൾ ഉണ്ടാകും. പ്രശംസക്ക് അർഹമാകുന്ന അന്യജന സഹായം നൽകും. സാമ്പത്തിക ദുരിതങ്ങൾക് ശാശ്വത പരിഹാരം ഉണ്ടാകും. ഉദര രോഗങ്ങൾ ഉള്ളവർ ഭക്ഷണ കാര്യങ്ങളിൽ സൂക്ഷിക്കുക.
ധനു
സർക്കാർ സംബന്ധമായ തൊഴിലും ഗുണാനുഭവങ്ങളും ലഭിക്കുന്ന സമയം ആണ്. മാനസികഉത്സാഹത്തിനു ദൂരയാത്ര ചെയ്യാൻ സാധ്യത ഉണ്ട്. കുടുംബത്തിൽ അഭിവൃദ്ധിയും ഗൃഹോപകരണങ്ങൾ വാങ്ങുവാനും സാധ്യത ഉണ്ട്. നിലനിൽപിന് വേണ്ടി ചെറിയ കള്ളങ്ങൾ പറയേണ്ടി വരും. മിത്രങ്ങൾ ചില പ്രത്യേക സാഹചര്യത്തിൽ ശത്രുക്കൾ ആയി ദോഷം ചെയ്യും. വിദേശത്തു ഉള്ളവർ അവധിക്ക് വേണ്ടി നാട്ടിലേക്ക് വരുമ്പോൾ വളരെയധികം ശ്രദ്ധിക്കുക – തിരിച്ചു ചെല്ലുമ്പോൾ ജോലി ഉണ്ടാക്കും എന്ന് ഉറപ്പിച്ചിട്ട് മാത്രം യാത്ര തിരിക്കും.
മകരം
വാഹനത്താൽ ഗുണാനുഭവങ്ങളും പുതിയ ആഭരണങ്ങളും ലഭിച്ചേക്കാം. പ്രമേഹരോഗികൾ വളരെയധികം സൂക്ഷിക്കുക. കൃത്യമായ പരിശോധന ഗുണം ചെയ്യും. അഗ്നി സംബന്ധമായ തൊഴിൽ ചെയ്യുന്നവർ വളരെയധികം സൂക്ഷിക്കുക. തന്റേതല്ലാത്ത കാരണത്താൽ ഭാര്യ സംശയിക്കുന്ന സ്ഥിതിവിശേഷം സംജാതമാകും. വരവിൽ കവിഞ്ഞ ചെലവ് ഉണ്ടാകും. ദുഷിച്ച കൂട്ടുകെട്ട് കാരണം ധനനഷ്ടവും മാനഹാനിയും മാത്രമല്ല മനഃക്ലേശവും ഉണ്ടാകും.
കുംഭം
തൊഴിലിൽ സ്ഥലമാറ്റം ഉണ്ടാകും, എന്നാൽ സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം. കുടുംബ ബന്ധു ജനങ്ങൾ ആയി അഭിപ്രായ വ്യത്യസം ഉള്ളവർക്ക് അതെല്ലാം മാറി രമ്യത്തിൽ ഒത്തുചേരാൻ യോഗം ഉണ്ടാകും. മാതാപിതാക്കളുടെ ആഗ്രഹം സഫലീകരിക്കാൻ സാധ്യത ഉണ്ട്. ആത്മവിശ്വാസം വർധിക്കാൻ സാധ്യത ഉണ്ട്. മനസ്സിൽ കരുതുന്ന കാര്യങ്ങൾ നടന്നു കാണും. കുടുംബസമേതം വിദേശത്തു താമസം ആരംഭിക്കാൻ ശ്രമിക്കുന്നവർക്ക് അനുകൂല തീരുമാനം ലഭിക്കും.
മീനം
സാമ്പത്തികമായി ഉന്നതിയിൽ എത്തുന്ന സമയം ആണ്. വ്യാപാരം ബിസിനസ് എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് വളരെയധികം ധനയോഗം വരും. കുടുംബത്തിൽ ആഘോഷത്തിൽ പങ്കെടുക്കാൻ സാധിക്കും. കുടുംബസമേതം തീർത്ഥാടനം നടത്താൻ സാധ്യത ഉണ്ട്. ഏറെ കാലമായി അലട്ടിയിരുന്ന രോഗങ്ങൾക്ക് വിദഗ്‌ദ്ധ ആയുർവേദ ചികിത്സയിലൂടെ ശമനം ഉണ്ടാകും. വാഹനഭാഗ്യം സന്താന ഭാഗ്യം ഒക്കെ വന്നു ചേരും.
മേടം
മേടസംക്രമം രോഹിണി നക്ഷത്രക്കാർക്ക് ആനുകൂലമായിരിക്കില്ല. യാത്രാക്ലേശംധനനഷ്ടം ഒക്കെ അനുഭവത്തിൽ വരം. വ്യാഴത്തിന്റെ രാശിമാറ്റം പല മാറ്റങ്ങളും കൊണ്ട് വരും. കുടുംബത്തിൽ നിന്നും ദൂരെ മാറി നിൽക്കേണ്ട അവസ്ഥ സംജാതമാകും. വിദേശ വാസവും തൊഴിലും അനുഭവത്തിൽ വരും. അന്യസ്ത്രീ താല്പര്യം കൂടും. നേത്ര രോഗങ്ങൾ ഉള്ളവർ വിദഗ്‌ദ്ധ ചികിത്സ തേടേണ്ടി വരും. മേലധികാരിയുടെ നിർദേശങ്ങളിൽ അപ്രീതി ഉണ്ടെങ്കിലും അതൊക്കെ അനുസരിക്കേണ്ടി വരും.
ഇടവം
കൃഷി പക്ഷി മൃഗാദികൾ ബന്ധപ്പെട്ട ബിസിനസ് ചെയ്യുന്നവർക്ക് ധനനഷ്ടം സംഭവിക്കുന്ന കാലം ആണ്. തൊഴിൽപരമായ കാര്യങ്ങളിൽ സഹപ്രവർത്തകരോട് കലഹവും ഫലം. ത്വക്ക്, ഹൃദയ സംബന്ധ രോഗങ്ങൾ ഉള്ളവർ വളരാധികം ജാഗ്രത പുലർത്തേണ്ട സമയം ആണ്. അനാവശ്യ കോപശീലം വൻ നഷ്ടത്തിൽ കലാശിക്കും. ആയുധസംബന്ധമായ തൊഴിൽ ചെയ്യുന്നവർക്ക് വളരെയധികം ശ്രദ്ധിക്കേണ്ട സമയം ആണ്. സർക്കാർ സംബന്ധമായ ലോണുകൾ, സബ്‌സിഡികൾ മുതലായവ ലഭിക്കും.
മിഥുനം
കുടുംബത്തിൽ രോഗാവസ്ഥ ഉണ്ടാകും. ശത്രുക്കളെ കൊണ്ടുള്ള ശല്യം കൂടുന്ന കാലം ആണ്. വിദേശയാത്ര ഒക്കെ നടക്കും എങ്കിലും എല്ലാവര്ക്കും ഗുണകരമായിരിക്കില്ല. ശമ്പളക്കുറവ്, അർഹമായ തൊഴിൽ ലഭിക്കാതെ വരുക. കഠിനമായ തൊഴിൽ ചെയുക. എന്നിവയൊക്കെ ഫലം. തൊഴിലിൽ മാറ്റം സംഭവിക്കും. അമിത ആഡംബര പ്രിയത്വം ധനഷ്ടത്തിൽ കലാശിക്കും. ഉന്നത വ്യക്തികളെ പരിചയപ്പെടാൻ യോഗം ഉണ്ടാകും.
കർക്കടകം
ശരീരത്തിൽ മുറിവ്, ഒടിവ്, ചതവ് വരാതെ ജാഗ്രത പുലർത്തുക. മേലധികാരികളെ കൊണ്ട് ദോഷം ഉണ്ടാകും. അറിയാത്ത കാര്യങ്ങളെ പറ്റി സംസാരിച്ചു വാക്കുകളിൽ അബദ്ധം സംഭവിക്കാൻ സാധ്യത ഉണ്ട്. കുടുംബത്തിൽ പ്രധാനപ്പെട്ട ഒരു വ്യക്തിയുടെ വിയോഗം ഉണ്ടാകാം. കോടതിയിൽ ഉണ്ടയിരുന്ന കേസുകളിൽ ഒത്തുതീർപ്പിലൂടെ ധനലാഭം ഉണ്ടാകാം. അധികാര പ്രാപ്തിയുള്ള ജോലി നേടും.
വര്ഷം ഗുണദോഷ സമ്മിശ്രം ആണ് എന്ന് പറയാം. ആരോഗ്യം ശ്രദ്ധിക്കണം. പ്രവാസികൾ വളരെ സൂക്ഷിക്കണം.ശത്രുശല്യം കൂടുന്ന സമയം ആണ്. തത്വത്തിൽ അവരെ നേരിടുക. ദേഷ്യം നിയന്ത്രിക്കുന്നത് ആവശ്യം ആണ്. പൊതു ഫലം ആണ് പറയുന്നത്. ജാതക പ്രകാരം ഏറ്റക്കുറച്ചിൽ ഉണ്ടാകാം.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Yearly Prediction by Jayarani E.V / 2023 August 06 to 2024 August
Comments