ജമ്മുകശ്മീരിൽ ലഷ്‌കർ ഭീകരൻ പിടിയിൽ; ആയുധങ്ങൾ പിടികൂടി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജമ്മുകശ്മീരിൽ ലഷ്‌കർ ഭീകരൻ പിടിയിൽ; ആയുധങ്ങൾ പിടികൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2023, 09:33 am IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ബന്ദിപ്പോരയിലെ കെഹ്നുസ ഗ്രാമത്തിൽ നടത്തിയ പരിശോധനയിൽ പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത സംഘടനയായ ലഷ്‌കർ-ഇ-ത്വായ്ബയുമായി ബന്ധമുള്ള ഭീകരനെ പിടികൂടി. ദി റെസിസ്റ്റൻസ് ഫ്രണ്ടിന്റെ (ടിആർഎഫ്) സജീവ പ്രവർത്തകൻ കൂടിയാണ് അറസ്റ്റിലായ യുവാവെന്ന് പോലീസ് അറിയിച്ചു. ശ്രീനഗറിൽ നിന്ന് കഴിഞ്ഞ ദിവസം മൂന്ന് ഭീകരനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇവരെ പിടികൂടുന്നതെന്ന് പോലീസ് പറഞ്ഞു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെഹ്നുസ ഗ്രാമത്തിൽ പരിശോധന നടത്തിയതും ഭീകരനെ പിടികൂടിയതെന്നും ബന്ദിപ്പോര പോലീസ് പറഞ്ഞു.
ഇയാളുടെ പക്കൽ നിന്ന് ഗ്രനേഡും കണ്ടെടുത്തു.

കഴിഞ്ഞ ദിവസം കശ്മീർ പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് പേർ ശ്രീനഗറിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി പോലീസ് അറിയിച്ചിരുന്നു. ബാരാമുള്ളയിലെ ബുൾബുൾ ബാഗിൽ താമസിക്കുന്ന ഇമ്രാൻ അഹമ്മദ് നജർ, ശ്രീനഗർ ഖമർവാരിയിൽ താമസിക്കുന്ന വസീം അഹമ്മദ് മട്ട, ബിജ്ബെഹാരയിലെ പഴൽപോറയിൽ നിന്നുള്ള വക്കീൽ അഹമ്മദ് ഭട്ട് എന്നീ ഭീകരരെയാണ് ശ്രീനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് 3 ഹാൻഡ് ഗ്രനേഡുകൾ, 10 പിസ്റ്റൽ റൗണ്ടുകൾ, 25 എകെ 47 റൈഫിളുകൾ എന്നിവ കണ്ടെടുത്തിരുന്നു.

നേരത്തെ നിരോധിത ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു കശ്മീരുമായി (ഐഎസ്‌ജെകെ) ബന്ധമുള്ള സജീവ ഭീകരനായിരുന്നു വക്കീൽ അഹമ്മദ് ഭട്ട്.
ടിആർഎഫിന്റെ സജീവ പ്രവർത്തകരായ ഈ മൂന്ന് പേർ ശ്രീനഗറിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സ്ഫോടക വസ്തുക്കളും വെടിക്കോപ്പുകളും ശേഖരിച്ചതായി പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. സ്‌ഫോടകവസ്തു നിയമത്തിലെ സെക്ഷൻ 3, 4, ആയുധ നിയമത്തിലെ സെക്ഷൻ 25, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് സെക്ഷൻ 18, 23, 39 എന്നീ വകുപ്പുകൾ പ്രകാരമാണ് ചാനാപോറ പോലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

Tags: PoliceJammu KashmirArrestlashkar
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies