തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ വിളിച്ച് ബോംബ് ഭീഷണി മുഴക്കിയ ആൾ പിടിയിൽ. തിരുവനന്തപുരം പാലോട് പേരയം സ്വദേശി ഉണ്ണികൃഷ്ണനാണ് പിടിയിലായത്. പാലോട് പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇന്ന് വൈകുന്നേരമാണ് ഇയാൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയത്. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നാണ് പോലീസ് പറയുന്നത്.
Comments