പോര്‍ച്ചുഗല്‍ വമ്പന്‍ ബെര്‍ണാഡോ സില്‍വ ടീം വിടുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ മറ്റൊരു മദ്ധ്യനിര താരത്തിനായി വലവിരിച്ച് മാഞ്ച്‌സ്റ്റര്‍ സിറ്റി. ബ്രസീലിന്റെ വെസ്റ്റ്ഹാം യുണൈറ്റഡ് താരം ലുക്കാസ് പക്വിറ്റയെ ആണ് സിറ്റി ഉന്നംവയ്‌ക്കുന്നത്. ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം ബെര്‍ണാഡോ സില്‍വയ്‌ക്കായി രംഗത്തുള്ള പിഎസ്ജി, ബാഴ്‌സ ക്ലബുകളോട് ഒരുവിധ ചര്‍ച്ചയ്‌ക്കും സിറ്റി തയ്യാറായിട്ടില്ല.താരത്തിനായി 70 മില്യണിന്റെ ബിഡ് സമര്‍പ്പിക്കുമെന്നാണ് സൂചന. ഖത്തര്‍ ലോകകപ്പിലടക്കം കളിച്ച് മിന്നും ഫോമിലായ താരത്തെ എങ്ങനെയും ടീമിലെത്തിക്കാനാണ് തീരുമാനം.
പെപ് ഗാര്‍ഡിയോളയാണ് താരത്തെ ടീമിലെത്തിക്കാന്‍ കൂടുതല്‍ താത്പ്പര്യപ്പെടുന്നത്. ലിയോണില്‍ നിന്നാണ് താരം വെസ്റ്റ് ഹാമിലെത്തിയത്. മുന്‍ ഫ്‌ളെമെങ്ങോ താരമായ പക്വിറ്റ 2020ലാണ് എസി മിലാന്‍ വിട്ട് ലിയോണിലെത്തിയത്.
Comments