1199 ലെ ആയില്യം നക്ഷത്രത്തിന്റെ പുതുവർഷ ഫലം
ആയില്യം നക്ഷത്രം സർപ്പ ദേവതകളുടെ നക്ഷത്രമായി കണക്കാക്കപ്പെടുന്നു. ഇത് പല തരത്തിലുള്ള തെറ്റിദ്ധാരണകൾക്ക് കാരണമായിട്ടുണ്ട്. ആയില്യം നക്ഷത്രക്കാർ അയൽപക്കം മുടിക്കും, അവരുടെ ദൃഷ്ടി മൂടാൻ കാരണമാകും എന്നിവയാണ് ഇതിൽ ചിലത്. എന്നിരുന്നാലും, എല്ലാ ആയില്യം നക്ഷത്രക്കാർക്കും ഈ ദോഷങ്ങളോ ദൃഷ്ടിപരമായ വസ്തുതകളോ അനുഭവപ്പെടില്ല. ഈ നക്ഷത്രക്കാർക്ക് ഒരു പൊതു സ്വഭാവമുണ്ട് എന്ന് മാത്രമേ പറയാൻ കഴിയൂ. ആയില്യം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്ക് ആകർഷകമായ ഒരു നോട്ടം ഉണ്ട്. അവർ കോപം കാണിക്കുകയാണെങ്കിൽ, അത് അങ്ങേയറ്റം കാണും. അവർ സ്നേഹം കാണിക്കുകയാണെങ്കിൽ, അതിന്റെ തീവ്രത നിങ്ങളെ സ്പർശിക്കും. അവർ പെട്ടെന്ന് ക്ഷുഭിതരാകുകയും ശാന്തരാകുകയും ചെയ്യും. ആയില്യം നക്ഷത്രത്തിന്റെ രണ്ടാം പാദത്തിൽ ജനിച്ച പുരുഷന്മാരോ സ്ത്രീകളോ മറ്റുള്ളവരെ വഞ്ചിക്കും. മൂന്നാം പാദത്തിൽ ജനിച്ചാൽ അമ്മയ്‌ക്കും നാലാം പാദത്തിൽ ജനിച്ചാൽ അച്ഛനും ദോഷം സംഭവിക്കും. ഈ ദോഷങ്ങൾ എട്ട് വയസ്സുള്ളപ്പോഴാണ് സംഭവിക്കുന്നത്.
ആയില്യം നക്ഷത്രക്കാർ നേതാക്കന്മാരാണ്. വിദ്യാഭ്യാസത്തിലും വിവാഹത്തിലും അവർക്ക് ചില പ്രശ്നങ്ങൾ ഉണ്ടാകും. 35 വയസ്സിനും 40 വയസ്സിനും ഇടയിൽ അവർക്ക് സാമ്പത്തീക നഷ്ടങ്ങൾ സംഭവിക്കും. 15 വയസ്സിനും 19 വയസ്സിനും ഇടയിൽ പെൺകുട്ടികൾക്ക് പ്രണയ ബന്ധങ്ങൾ ഉണ്ടാകുകയും ജീവിതം തകരാൻ സാധ്യത ഉണ്ട്. അവർ ഇരുട്ട് ഇഷ്ടപ്പെടുന്നു. സ്ത്രീകൾ 21 വയസ്സിനും 26 വയസ്സിനും ഇടയിൽ വിവാഹിതരായാൽ ആണെങ്കിൽ അവരുടെ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ കുറയും. പുരുഷന്മാർ 24 വയസ്സിനും 28 വയസ്സിനും ഇടയിൽ വിവാഹിതരായാൽ അവരുടെ ജീവിതം നന്നായിരിക്കും. ആയില്യം നക്ഷത്രക്കാർക്ക് ഗണിതത്തിലും രസതന്ത്രത്തിലും പ്രത്യേക താൽപ്പര്യമുണ്ട്. അവർ രഹസ്യങ്ങൾ സൂക്ഷിക്കാൻ കഴിവുള്ളവരാണ്, പക്ഷേ ആ വ്യക്തി തെറ്റിയാൽ അവർ അവ പരസ്യമാക്കും.
ചിങ്ങം
സർക്കാർ ജോലി ഉള്ളവർക്കു തങ്ങൾക്ക് ലഭിച്ചിരുന്ന അവസരങ്ങൾ പരമാവധി ഉപയോഗിക്കാൻ പറ്റും. കൃഷി സംബന്ധമായും, പക്ഷി മൃഗാദികളെ കൊണ്ടും ഉപജീവനം നടത്തുന്നവർക്ക് സാമ്പത്തിക ലാഭം സുനിശ്ചിതം. റിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്നവർക്ക് വളരെക്കാലമായി ഉണ്ടായിരുന്ന നഷ്ടങ്ങൾ നികത്താൻ അവസരം വരും. വിദ്യാർത്ഥികളെ സംബന്ധിച്ച് പഠിച്ച വിഷയത്തിൽ തന്നെ ഉപരി പഠനത്തിന് ചേരാൻ സാധിക്കും
കന്നി
വളരെക്കാലമായി നിലനിന്നിരുന്ന വ്യവഹാരങ്ങൾ ഒത്തുതീർപ്പാകും. രാഷ്‌ട്രീയകാർക്ക് ജനങ്ങളാൽ അംഗീകരിക്കപ്പെടാൻ ഉള്ള അവസരം വന്നു ചേരും. രാഷ്‌ട്രീയത്തിലെ ചിലർക്ക് അപ്രതീക്ഷിതമായി സ്ഥാനമാനങ്ങൾ വന്നു ചേരും. കലാകാരന്മാർക്ക് എവിടെയും മാന്യതയും പ്രശസ്തിയും അന്യജനങ്ങളാൽ ആദരിക്കപ്പെടുകയും ചെയ്യും. സന്താന ഭാഗ്യം ഉണ്ടാകും. ഐശ്വര്യം ധനധാന്യ വർദ്ധന കുടുംബ ബന്ധു ജനങ്ങളാൽ ഗുണാനുഭവങ്ങൾ ഒക്കെയും ഫലം.
തുലാം
ചിലർക്ക് ലഹരിയിൽ ആസക്തി സ്ത്രീകളിൽ താല്പര്യക്കൂടുതൽ ഒക്കെയും ഉണ്ടാകുകയും തന്മൂലം മാനഹാനി ധനനഷ്ടം ഒക്കെയും വന്നു ചേർന്നേക്കാം. അപകടം പിടിച്ച സമയം ആയതിനാൽ വാഹനം സൂക്ഷിച്ചു ഉപയോഗിക്കുക. പൂർവിക സ്വത്തുക്കൾ വന്നു ചേരുന്നതിൽ കാലതാമസം വന്നു ബുദ്ധിമുട്ടും. തൊഴിൽ ക്ലേശങ്ങൾ വർദ്ധിച്ചു സാമ്പത്തികമായി ദുരിതങ്ങൾ അനുഭവിക്കേണ്ടി വരും. ചിലർക്ക് കേസുകൾ ഉണ്ടാകാൻ സാധ്യത ഉണ്ട്.
വൃശ്ചികം
മനസുഖ കുറവ്, ബന്ധു ജനങ്ങൾ ആയി ശത്രുത, മാനസിക ബുദ്ധിമുട്ടുകൾ, ശരീരത്തിൽ വീഴ്ച മൂലമോ അപകടങ്ങൾ മൂലമോ ക്ഷതങ്ങൾ, മുറിവുകൾ, ഒടിവുകൾ ഒക്കെയും ഫലം. വിദ്യാർത്ഥികളെ സംബന്ധിച്ച് ഒരുപാടു നാളായി തടസം ഉണ്ടായിരുന്ന വിദേശ പഠന ആഗ്രഹം നടന്നു കാണും. സാഹിത്യകാർക്ക് തങ്ങളുടെ പുസ്തകങ്ങൾ പേരും പ്രശസ്തിയും ധനവും നേടിത്തരും. ചിലർക്ക് അന്യസ്ത്രീ ബന്ധം വന്നു ചേരും. ആലോചിച്ചു മാത്രം അത്തരം ബന്ധങ്ങളിൽ ഏർപ്പെടുക.
ധനു
ആഗ്രഹം പോലെ കാര്യങ്ങൾ നടക്കുന്ന സമയം ആണ്. കുടുംബ ബന്ധു ജനങ്ങൾ ആയി സൗഖ്യത്തിൽ ആകുക, സന്താനലാഭം, സൽസുഹൃത്തുക്കളെ കൊണ്ട് ഗുണഫലങ്ങൾ, കുടുംബത്തിലെ ആഘോഷങ്ങളിൽ പങ്കെടുക്കുക ഒക്കെയും ഫലം. എന്നാൽ ചിലർക്ക് വിനോദ യാത്രകളിൽ അപകടങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. ചിലരുടെ അനാവശ്യമായ ഇടപെടലുകൾ മാനസിക സംഘർഷം ഉണ്ടാകും. തൊഴിലധിഷ്ഠിതമായ പഠന വിഷയത്തിൽ പഠനം തുടരാൻ സാധിക്കും.
മകരം
ദമ്പതികൾ തമ്മിൽ ഐക്യതക്കുറവ് സംഭവിക്കാൻ സാധ്യത ഉണ്ട്. സഞ്ചാരം മൂലം ദോഷങ്ങൾ, വീഴ്ച ഒക്കെയും വരുന്ന സമയം ആണ്. സർക്കാർ സംബന്ധമായി ധനപരമായ കാര്യങ്ങളിൽ ഇടപാട് നടത്തുന്നവർക്ക് വളരെയധികം ജാഗ്രത പാലിക്കുക, ചതി സംഭവിക്കാൻ യോഗം ഉണ്ട്. സ്ത്രീ സുഹൃത്തുക്കളുമായി വിരോധം സമ്പാദിക്കാനും സ്ത്രീകൾക്ക് ഇവരോട് താല്പര്യ കുറവ് വരുകയും ചെയ്യാം. അർശസ്, ഉദരരോഗം എന്നിവ അലട്ടാൻ സാധ്യത ഉണ്ട്.
കുംഭം
ശത്രുശല്യം വളരെ കൂടുന്ന സമയം ആണ്. കുടുംബാംഗങ്ങൾക്ക് രോഗദുരിതം വന്നേക്കാം. ജാഗ്രതയോടു ആരോഗ്യം ശ്രദ്ധിക്കുക. ചുമ, ശ്വാസകോശ രോഗങ്ങൾ ഉഷ്ണരോഗങ്ങൾ അഗ്നിഭയം ഒക്കെയും ഉണ്ടാകാം. ബിസിനസ്സ് സംബന്ധമായ കാര്യങ്ങളിൽ മന്ദത അനുഭവപ്പെടും. അന്യരുടെ കുത്തുവാക്കുകൾ കേൾക്കേണ്ടി വരും. വിവാഹം നോക്കുന്നവർക്ക് പ്രതികൂല സാഹചര്യം ആയിരിക്കും. വിദേശത്തു പുതിയ ജോലിയിൽ പ്രവേശിക്കാൻ യോഗം ഉണ്ട്.
മീനം
അതീവമായ കോപശീലം നിയന്ത്രിക്കാതെ വിട്ടാൽ പല കഷ്ടതകളും വന്നു ചേരും. ഗവേഷണത്തിൽ ഉള്ള വിദ്യാർത്ഥികളക്ക് തങ്ങളുടെ വിഷയത്തിൽ മികച്ച നേട്ടം കൈവരിക്കാൻ കഴിയും. ചിലർക്ക് തൊഴിൽ സംബന്ധമായി സ്ഥലംമാറ്റം, സ്ഥാനചലനം ഒക്കെയും സംഭവിക്കാം. വ്യാപാര രംഗത്ത് ഉള്ളവർക്ക് ലാഭം കൊയ്യാൻ പറ്റും. ജനോപകാരപരമായ കാര്യങ്ങളിൽ വേണ്ട വിധത്തിൽ സഹകരിക്കാൻ സാധിക്കും. ചെയുന്ന കാര്യങ്ങൾ എല്ലാം ഇശ്വരാനുഗ്രഹത്താൽ വിജയിക്കുന്നത് കാണാം.
മേടം
മേടസംക്രമം ആയില്യത്തിന് ഇശ്വരാനുഗ്രം നേടി തരും. മനസ്സിൽ കാണുന്ന കാര്യങ്ങൾ അത് പോലെ സംഭവിക്കുന്നത് കാണാം. പലവിധ ക്ലേശങ്ങൾ ജീവിതത്തിൽ നിന്നും മാറി പോകും. കുടുംബ ബന്ധുജനങ്ങൾ ആയി അഭിപ്രായ വ്യത്യാസം ഉള്ളവർക്ക് അതെല്ലാം മാറി രമ്യതയിലും സ്വരുമയിലും കഴിയുവാൻ ഉള്ള ഭാഗ്യം സിദ്ധിക്കും. തൊഴിൽ അന്വേഷിക്കുന്നവർക്ക് അർഹമായ തൊഴിൽ ലഭിക്കും. വിദേശമായി ബന്ധപ്പെട്ട വ്യാപാരം ചെയുന്നവർക് നല്ല ലാഭം നേടാൻ കഴിയുന്ന സമയം ആണ്.
ഇടവം
മുടങ്ങികിടപ്പുള്ള പ്രാർത്ഥനകളും വഴിപാടുകളും നടത്താനും പുണ്യദേശങ്ങളിൽ തീർത്ഥാടനം നടത്തുവാനും അവസരം വന്നു ചേരും. വീട്ടിൽ മംഗള കർമം നടക്കുവാനും ഈശ്വര വിശ്വാസം വർദ്ധിക്കാനും ഉള്ള അവസരങ്ങൾ ഉണ്ടാകും. ഷെയർ മാർക്കറ്റിംഗ് മേഖലയിൽ മുന്നേ പണം മുടക്കിയിട്ടുള്ളവർക്ക് വൻ ലാഭം നേടാൻ സാധിക്കും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കുക. ജലദോഷം പനി വാതപിത്ത രോഗങ്ങൾ ഒക്കെ അലട്ടിയേക്കാം.
മിഥുനം
ജീവിതസുഖങ്ങൾ യഥാവിധം അനുഭവിക്കാൻ ഭാഗ്യവും, സത്സന്താന ഭാഗ്യവും, പുത്ര സുഖവും, വാഹനഭാഗ്യവും, വിവാഹാഭാഗ്യവും വരുന്ന സമയം ആണ്. ശരീരത്തിലെ ചൈതന്യം വർദ്ധിക്കുകയും ആരോഗ്യം പുഷ്ടിപ്പെടുകയും ചെയ്യും. അന്യജനങ്ങളാൽ അറിയപ്പെടാൻ ഉള്ള ഭാഗ്യവും പ്രശസ്തിയും വന്നു ചേരും. അഭിഭാഷക വൃത്തിയിൽ ഇരിക്കുന്നവർക്ക് തങ്ങളുടെ കഴിവ് തെളിയിക്കുവാൻ ഉള്ള അവസരങ്ങൾ ലഭിക്കും. നിരപരാധിത്വം തെളിയിക്കാൻ സാധിക്കുന്നതിനാൽ അഴിമതി കേസിൽ നിന്നും കുറ്റവിമുക്തനാകും.
കർക്കടകം
അന്യസ്ത്രീ ബന്ധങ്ങൾ മൂലം ജീവിതത്തിൽ ചില പ്രശ്ങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. അടയാഭരണ വസ്തുക്കളുടെ വർദ്ധനവും ജീവിത സുഖഭോഗങ്ങളും യഥാവിധം ലഭിക്കും. കുടുംബബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങളും അവരിൽ നിന്നുള്ള സഹകരണവും പ്രതീക്ഷിക്കാം. കലാകാരന്മാർക്കും കായികമേഖലയിൽ ഉള്ളവർക്കും പ്രശസ്തിയും അവാർഡും ലഭിക്കുന്ന സമയം ആണ്. ആത്മവിശ്വാസവും സന്തോഷവും ലഭിക്കും.
പൊതുവിൽ ഗുണദോഷ സമ്മിശ്രം ആയിരിക്കും വര്ഷം. വാഹനഭാഗ്യം ഉണ്ടെങ്കിലും വാഹനങ്ങൾ കൈകാര്യം ചെയുമ്പോൾ സൂക്ഷിക്കുക. ഹൃദ്രോഗം നേത്രരോഗം അർശസ്സ് എന്നി പ്രശ്നങ്ങൾ ഉള്ളവർ യഥാ സമയം വിദഗ്‌ദ്ധ ചികിത്സ ചെയത പക്ഷം ദോഷം ചെയ്യും. പൊതുഫലം ആണ് പറഞ്ഞിരിക്കുന്നത്, ജനന ഗ്രഹനില അനുസരിച്ചു രാശ്യാധിപ്യന്റെ കരുത്തു അനുസരിച്ചു ഏറ്റക്കുറച്ചിൽ വരും. ജാതകം ഗ്രഹിച്ചു യഥാവിധി ക്ഷേത്രദർശനവും വൃതചര്യകളും പാലിക്കുന്നതും ഗുണം ചെയ്യും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Yearly Prediction by Jayarani E.V / 2023 August 06 to 2024 August
Comments