ചെന്നൈ: ഗുരുവായൂരപ്പന് കാണിക്കയായി സ്വർണകിരീടം സമർപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ സ്റ്റാലിൻ. 14 ലക്ഷത്തിലേറെ രൂപ വിലവരുന്ന 32 പവന്റെ കിരീടമാണ് സമർപ്പിച്ചത്. ഇന്നലെ ഉച്ചയോടെ ഗുരുവായൂരിൽ എത്തി ദർശനം നടത്തിയ ശേഷമായിരുന്നു സ്വർണകിരീടം സമർപ്പിച്ചത്. സഹോദരി ജയന്തിയും ഒപ്പമുണ്ടായിരുന്നു.
കോയമ്പത്തൂർ സ്വദേശിയായ ശിവജ്ഞാനമാണ് ദുർഗയ്‌ക്കായി കിരീടം നിർമ്മിച്ചു നൽകിയത്. കിരീടം തയ്യാറാക്കുന്നതിനുള്ള അളവ് ക്ഷേത്രത്തിൽ നിന്നും നേരത്തെ തന്നെ ലഭിച്ചിരുന്നു. ഗുരുവായൂരപ്പന് പ്രിയമെന്ന് കരുതപ്പെടുന്ന കദളിക്കുലയും വെണ്ണയും സമർപ്പിച്ചാണ് ദുർഗ മടങ്ങിയത്.
കിരീടത്തോടൊപ്പം ചന്ദനത്തിന്റെ തേയ അരയ്‌ക്കുന്ന മെഷീനും നടക്കുവെച്ചിരുന്നു. തൃശൂർ പൂത്തോൾ ആർഎം സത്യം എൻജിനീയറിങ് ഉടമ കെ.എം.രവീന്ദ്രനാണ് മെഷീൻ രൂപകല്പന ചെയ്തത്.
Comments