വരുന്ന ഓഗസ്റ്റ് 15ന് ഓരോ ഭാരതീയനും 76-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. രാജ്യമെങ്ങും ത്രിവർണ പതാക പാറിപ്പറക്കുന്ന ദിനം കൂടിയാണത്. വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും നാം ത്രിവർണപതാക ഉയർത്താറുണ്ട്. എന്നാൽ ദേശീയ പതാക ഉയർത്തുമ്പോഴും താഴ്ത്തുമ്പോഴും ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിച്ചിരിക്കണം. അത് എന്തെല്ലാമാണെന്ന് നോക്കാം.. 1st para
പതാകയുടെ മുകളില്‍ വരേണ്ട നിറം സാഫ്രണ്‍ ആണ്. മധ്യത്തില്‍ വെള്ള, താഴെ പച്ച. ഇങ്ങനെയാണ് ദേശീയ പതാക ഉയര്‍ത്തേണ്ടത്. ദീർഘ ചതുരാകൃതിലാകണം പതാക. ആദരവും ബഹുമതിയും ലഭിക്കത്തക്കവിധമാകണം പതാക സ്ഥാപിക്കേണ്ടത്. കേട് സംഭവിച്ചതും പഴകിയതുമായ പതാക കെട്ടാന്‍ പാടില്ല. അലങ്കാര വസ്തുവായും റിബണ്‍ രൂപത്തില്‍ വളച്ചും ദേശീയ പതാക ഒരിക്കലും കെട്ടരുത്. പതാക ഉയര്‍ത്തുമ്പോള്‍ വേഗത്തിലും താഴ്ത്തുമ്പോള്‍ സാവധാനത്തിലും വേണം.
ഇക്കാര്യങ്ങൾ മറക്കരുത്:
1. വിപരീത രീതിയിൽ ഒരിക്കലും പതാക പ്രദർശിപ്പിക്കരുത്
2. മറ്റൊരു പതാകയും ദേശീയ പതാകയുടെ മുകളിലോ അതിലും ഉയരത്തിലോ സ്ഥാപിക്കരുത്
3. ദേശീയ പതാകയുടെ കൊടിമരത്തിന് മുകളിലോ അതിനു മുകളിലോ പൂക്കൾ, മാലകൾ, ചിഹ്നങ്ങൾ എന്നിവ സ്ഥാപിക്കാൻ അനുവാദമില്ല.
4. ദേശീയപതാക ഒരിക്കലും അലങ്കരിക്കരുത്
5. ഒരിക്കലും നിലത്ത് ഇടരുത്
6. ദേശീയ പതാകയോടൊപ്പം ഒരേ സമയം മറ്റ് പതാകകൾ പ്രദർശിപ്പിക്കാൻ അനുവദനീയമല്ല.
7. ദേശീയ പതാക ഒരിക്കലും യൂണിഫോം വസ്ത്രങ്ങളുടെ ഭാഗമാക്കരുത്.
8. പതാകയിൽ അച്ചടികളൊന്നും പാടില്ല. കൂടാതെ, സ്വാതന്ത്ര്യ ദിനത്തിന് ശേഷം പതാക വാഹനങ്ങളുടെ വശങ്ങൾ മറയ്ക്കുന്നതിനോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കരുത്.
Comments