നൂഹ് : മതമൗലികവാദികൾ നൂഹിൽ നടത്തിയ അക്രമത്തിനിടെ മോഷണവും . നൂഹിൽ സ്ഥിതി ചെയ്യുന്ന സുനിൽ മോട്ടോഴ്സിന്റെ ബൈക്കിന്റെ ഗോഡൗണാണ് മതമൗലികവാദികൾ ആക്രമിച്ചത് . 200 ബൈക്കുകൾ കൊള്ളയടിക്കുകയും , മറ്റ് ബൈക്കുകൾ കത്തിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
നൂഹ് അക്രമത്തിൽ തനിക്ക് വലിയ നഷ്ടം സംഭവിച്ചതായി സുനിൽ മോട്ടോഴ്സ് ബൈക്കിന്റെ ഉടമ സഞ്ജയ് ബൻസാൽ പറഞ്ഞു. മിക്ക ബൈക്കുകളും അഗ്നിക്കിരയാക്കി. കുറച്ച് ദിവസങ്ങൾക്ക് ശേഷം സുരക്ഷാ സേന വയലിൽ നിന്ന് ചില ബൈക്കുകൾ കണ്ടെടുത്തു. ചില ബൈക്കുകൾ വെള്ളക്കെട്ടിൽ നിൽക്കുന്ന ചിത്രങ്ങളും പുറത്ത് വന്നു. തന്റെ ഗോഡൗണിന്റെ കാവൽക്കാരൻ ഹാറൂൺ എന്നയാളാണെന്നും , അക്രമം നടന്ന ദിവസം ഹാറൂൺ സ്ഥലം വിട്ടതായും സുനിൽ പറയുന്നു . ഇതിന് പിന്നാലെയാണ് ജനക്കൂട്ടം ഇയാളുടെ ഗോഡൗൺ ആക്രമിച്ചത്. സുനിലിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. വൈറലായ വീഡിയോയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പോലീസ് അക്രമികളെ തിരിച്ചറിയുന്നത്.
അക്രമത്തിനിടെ നിരവധി ഇടങ്ങളിൽ കല്ലേറും വെടിവയ്പും ഉണ്ടായി. ഇതിനിടെ അക്രമികൾ കടകളും ഗോഡൗണുകളും തല്ലിത്തകർക്കുകയും കൊള്ളയടിക്കുകയും ചെയ്തു.
Comments