കൊല്ലം: എംഡിഎംഎയും കഞ്ചാവുമായി മടവൂർ സ്വദേശി പിടിയിൽ. പുലിയൂർകോണത്ത് മെഹറുന്നീസ മൻസിലിൽ ഷമീർ ആണ് അറസ്റ്റിലായത്. കൈതത്തോട് വെള്ളരിപാലത്തിനു സമീപത്തിൽ നിന്നുമാണ് ചടയമംഗലം പോലീസ് ഇയാളെ പിടികൂടുന്നത്. ഷമീറിൽ നിന്നും 1.06 ഗ്രാം എംഡിഎംഎയും 7.5 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. ഇതിനു പുറമെ കർണാടകയിൽ നിന്നും കുഴൽ പണം കടത്തിയതിലും, മറ്റു മോഷണക്കേസിലും പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടുന്നത്.
അതേസമയം കേരളത്തിലേക്ക് എത്തുന്ന ലഹരി വസ്തുക്കൾ കൂടുന്ന സാഹചര്യത്തിൽ സമാനമായ സംഭവങ്ങൾ നിരവധിയാണ്. വ്യാഴാഴ്ച കാണാതായ കൊടുമൺ ഇടത്തിട്ട സ്വദേശിനിയെ കഞ്ചാവ് വിൽപ്പനകാരനോടൊപ്പം കണ്ടെത്തിയിരുന്നു. സംഭവത്തിൽ നൂറനാട് പടനിലം അരുൺ നിവാസിൽ അനിൽകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ പക്കൽ നിന്നും 400 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചടുത്തു. 60 പൊതികളിലാക്കി ബാഗിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പോലീസ് കണ്ടെടുത്തത്.
Comments