കാണാനുള്ള ഭംഗിയിൽ എല്ലാവരും വാങ്ങുമെങ്കിലും പലരും കഴിക്കാൻ വിമുഖത കാണിക്കുന്ന ഒരു പഴമാണ് റംബൂട്ടാൻ. വിറ്റാമിനുകളും മറ്റ് പോഷകങ്ങളും ധാരാളമുള്ള റംബൂട്ടാൻ ആരോഗ്യകാര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും രക്തയോട്ടം വർദ്ധിപ്പി്ക്കാനും വിളർച്ചയെ തടയാനും റംബൂട്ടാൻ അടിപൊളിയാണ്. നിർജ്ജലീകരണം തടയാനും കൊഴുപ്പിനെ നീക്കം ചെയ്യാനും ഇത് വളരെ സഹായകമാണ്.
വെറുതെ കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് റംബൂട്ടാൻ മറ്റ് പല രീതികളിലും പരീക്ഷിക്കാവുന്നതാണ്. അത്തരത്തിൽ റംബൂട്ടാൻ കറി എങ്ങനെ തയ്യാറാക്കാമെന്ന നോക്കാം.
ആവശ്യമായ ചേരുവകൾ
റംബൂട്ടാൻ-15 എണ്ണം
ചെറുവുള്ളി- 15 എണ്ണം
പച്ചമുളക്- മൂന്നെണ്ണം
ഇഞ്ചി- കുറച്ച്
വെളുത്തുള്ളി- മൂന്ന് അല്ലി
കറിവേപ്പില-ആവശ്യത്തിന്
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
മുളകുപ്പൊടി- ഒരു ടീസ്പൂൺ
ഉപ്പ്-ആവശ്യത്തിന്
വെള്ളം-ഒന്നര കപ്പ്
തേങ്ങ-അര മുറി
തയ്യാറാക്കുന്ന വിധം:
റംബൂട്ടാൻ കുരു കളഞ്ഞ് വെയ്‌ക്കുക. വെളിച്ചെണ്ണ ഒഴിച്ച് കടുക് താളിക്കുക. തുടർന്ന് കാൽ ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക. ചെറിയ ഉള്ളി, പച്ചമുളക് , ഇഞ്ചി അരിഞ്ഞതും വെളുത്തുള്ളിയ അരിഞ്ഞതും കറിവേപ്പിലയും ചേർക്കുക. ഇത് വഴണ്ട് വരുമ്പോൾ മഞ്ഞൾപ്പൊടി, മുശകുപ്പൊടിയും ചേർത്ത് ഉപ്പും ചേർക്കുക. മസാലയുടെ പച്ച മണം മാറും വരെ വഴറ്റുക. ഇതിലേക്ക് തൊലി കളഞ്ഞ് വെച്ചിരിക്കുന്ന റംബൂട്ടാൻ ചേർത്ത് കൊടുക്കുക. യോജിപ്പിച്ച ശേഷം വെള്ളം ചേർത്ത് കൊടുക്കുക. പത്ത് മിനിറ്റ് അടച്ച് വെച്ച് വേവിക്കുക. അര മുറി തേങ്ങ വെള്ളം കുറച്ച് അരച്ചെടുക്കുക. ഇത് കറിയിലേക്ക് ചേർക്കുക. ചൂടോടെ ചോറിനൊപ്പം കൂട്ടാവുന്നതാണ്.
Comments