മാസപ്പടി വിവാദം: വീണാ വിജയനെതിരെ ഇഡി അന്വേഷണം; വിവരങ്ങൾ ശേഖരിച്ച് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാസപ്പടി വിവാദം: വീണാ വിജയനെതിരെ ഇഡി അന്വേഷണം; വിവരങ്ങൾ ശേഖരിച്ച് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2023, 03:56 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വിണാ വിജയന്റെ മാസപ്പടി വിവാദം ഇഡിയും ഇന്റലിജൻസ് ബ്യൂറോയും അന്വേഷിക്കും. കൊച്ചി മിനറൽസ് ആൻഡ് റൂട്ടൈൽസ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മൂന്ന് വർഷമായി മാസപ്പടി ഇനത്തിൽ 1.72 കോടി രൂപയാണ് വീണ വിജയൻ കൈപ്പറ്റിയത്. വീണയും സിഎംആറലുമായി നടത്തിയ പണമിടപാട് സംബന്ധിച്ച് ആദായ നികുതി വകുപ്പിന്റെ തർക്ക പരിഹാര സമിതി പുറത്തുവിട്ട കണ്ടെത്തലിനെ തുടർന്നാണ് ഇഡി അന്വേഷണം. വീണയുടെ കമ്പനിയായ എക്സാലോജിക്കിന്റെ സാമ്പത്തിക ഇടപാടുകളിലും ഇഡി അന്വേഷണം നടത്തുമെന്നാണ് വിവരം.

മാസപ്പടി ഇനത്തിൽ വീണാ വിജയൻ പണം കൈപ്പറ്റിയ വിവരം ആദായ നികുതി വകുപ്പ് കണ്ടെത്തിയ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് വിവാദത്തിന് തിരികൊളുത്തിയത്. പ്രമുഖ വ്യക്തിയുമായുളള ബന്ധം പരിഗണിച്ചാണ് സിഎംആർഎൽ വീണയ്‌ക്ക് പണം നൽകിയതെന്ന് ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു.

വീണയും അവരുടെ സ്ഥാപനമായ എക്‌സാലോജിക്കുമായി 2016 ഡിസംബറിൽ ഐടി, മാർക്കറ്റിംഗ് കൺസൾട്ടൻസി സേവനങ്ങൾ ലഭിക്കാൻ സിഎംആർഎൽ കമ്പനി കരാറുണ്ടാക്കിയിരുന്നു. സോഫ്റ്റ്വെയർ സേവനങ്ങൾ ലഭിക്കുന്നതിനായി വീണയുടെ കമ്പനിയായ എക്‌സാലോജിക്കുമായി 2017 മാർച്ചിൽ മറ്റൊരു കരാറും ഉണ്ടാക്കി. 2017-20 കാലയളവിൽ മൊത്തം 1.72 കോടി രൂപയാണ് വീണയ്‌ക്കും എക്സാലോജിക്കിനുമായി ലഭിച്ചത്. ഇതിൽ 55 ലക്ഷം രൂപ വീണയ്‌ക്ക് മാത്രമായി കമ്പനി നൽകിയതാണ്.

എന്നാൽ ഈ തുക നൽകിയതിന് പകരം കരാർ പ്രകാരമുള്ള സേവനങ്ങളെന്തെങ്കിലും ലഭിച്ചതായി അറിയില്ലെന്ന് സിഎംആർഎല്ലിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസർമാർ മൊഴി നൽകി. ഈ മൊഴി പിൻവലിക്കാനായി കമ്പനി പിന്നീട് സത്യവാങ്മൂലത്തിലൂടെ ശ്രമിച്ചു. ബിസിനസ് ചെലവുകൾക്കു പണം നൽകുന്നത് ആദായനികുതി നിയമപ്രകാരം അനുവദനീയമാണ്. എന്നാൽ, വീണയ്‌ക്കും കമ്പനിക്കും വേണ്ടി നടത്തിയ പണമിടപാട് നിയമവിരുദ്ധമാണെന്ന ആദായനികുതി വകുപ്പിന്റെ വാദം ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

 

Tags: EDPinarayi VijayanENFORCEMENT DIRECTORATEintelligence bureauveena vijayanIBMASSAPADI
Share
Tweet
SendShare

More News from this section

അതിരമ്പുഴയില്‍ ട്യൂഷന് പോകുന്നതിനിടെ കുട്ടികളെ കാറില്‍ കയറ്റിക്കൊണ്ട് പോകാന്‍ ശ്രമം; അന്വേഷണം ശക്തമാക്കി പൊലീസ്

‘ഓപ്പറേഷന്‍ ഡൊമിനോ’; കൊക്കെയ്ന്‍ കടത്ത് ശൃംഖല തകര്‍ത്ത് എന്‍സിബി, ഏഴ് പേര്‍ പിടിയില്‍

ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി സതീശന്‍ നമ്പൂതിരി

ഒരു മണിക്കൂറിനിടെ രണ്ടിടത്ത് മാലപൊട്ടിക്കൽ; മോഷ്ടിച്ച ബൈക്കിൽ കറങ്ങി കവർച്ച, രണ്ട് യുവാക്കൾ പിടിയിൽ

വ്യാജ ഒപ്പും വിലാസവും ഉപയോഗിച്ച് ശമ്പളം തട്ടിയെടുത്തു; കണ്ണൂർ സർവകലാശാല മുൻ ഫിസിക്സ് മേധാവിക്ക് 6 വർഷം തടവും 80,000 രൂപ പിഴയും; 18 വർഷത്തിന് ശേഷം വിധി

അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം തടവ്, 30.84 ലക്ഷം രൂപ പിഴയും, ശിക്ഷാ ഇളവില്ലെന്ന് കോടതി

Latest News

ഏഷ്യന്‍ ഗെയിംസ് 2026: ഇന്ത്യന്‍ താരങ്ങള്‍ക്ക് താമസസൗകര്യം കിട്ടാന്‍ 14 മണിക്കൂര്‍ കാത്തിരിപ്പ്; ഷൂട്ടിങ് സംഘത്തിനും പ്രതിസന്ധി

പ്രതിരോധ മേഖലയ്‌ക്ക് കരുത്തേകാൻ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്; തേജസ്, ധ്രുവ് ഹെലികോപ്റ്ററുകൾ നാളെ വ്യോമസേനയ്‌ക്ക് കൈമാറും

ഏഷ്യന്‍ ഗെയിംസില്‍ വനിതാ ക്രിക്കറ്റ് തുടങ്ങി; ബംഗ്ലാദേശും പാകിസ്താനും സെമിയില്‍, ഇന്ത്യ നാളെ ഇറങ്ങും

‘ടാസ്‌കി വിളിയെടാ ’ മുതൽ നെടുമുടി വേണു–ശ്രീനിവാസൻ കോമ്പോ വരെ; പ്രിയദർശന്റെ ‘തേന്മാവിൻ കൊമ്പത്ത്’ 4K റീമാസ്റ്ററുമായി ഒക്ടോബർ ഒന്നിന് എത്തുന്നു

തലയ്‌ക്ക് ഒരുകോടി രൂപ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരൻ, 15 വർഷമായി ഒളിവിൽ; മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം അസിം മണ്ഡൽ പശ്ചിമ ബംഗാളിൽ അറസ്റ്റിൽ; സേനയെ അഭിനന്ദിച്ച് സുവേന്ദു അധികാരി

ഫോണ്‍ എടുക്കാത്തതിനെച്ചൊല്ലി തര്‍ക്കം; പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമം; നാല് പേര്‍ അറസ്റ്റില്‍

ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്ത് എൻ. ചന്ദ്രശേഖരൻ തുടരും; ടാറ്റ സൺസ് ഓഹരി വിപണിയിലേക്ക്

നരേന്ദ്രമോദിയുടെ ജന്മദിനം; തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ അശ്വമേധ നമസ്കാരവും ശ്രീരുദ്ര നമസ്കാരവും, പൊന്നിൻകുടം വഴിപാടും നടത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies