7 അടി നീളം, വലിയ തലയും ഉന്തിയ കണ്ണുകളും, സിൽവർ നിറമുള്ള ശരീരം; പെറുവിലെ ഗ്രാമത്തിൽ അന്യഗ്രഹജീവികൾ; ആക്രമിച്ചെന്ന് പരാതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

7 അടി നീളം, വലിയ തലയും ഉന്തിയ കണ്ണുകളും, സിൽവർ നിറമുള്ള ശരീരം; പെറുവിലെ ഗ്രാമത്തിൽ അന്യഗ്രഹജീവികൾ; ആക്രമിച്ചെന്ന് പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2023, 06:01 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ ആഴ്ച മുതൽ പെറുവിലെ ഗ്രാമവാസികൾ ഏറെ ആശങ്കാകുലരാണ്. ഏതാനും അന്യഗ്രഹജീവികൾ അവരെ ശല്യം ചെയ്യുന്നുണ്ടെന്നാണ് അവിടുത്തെ ഗ്രാമവാസികളുടെ പരാതി. ഏഴ് അടി ഉയരമുള്ള, പറക്കാൻ കഴിയുന്ന, ഭീമാകാരമായ മുഖമുള്ള ജീവികളെ കണ്ടുവെന്നാണ് പെറുവിലെ ഗ്രാമവാസികൾ പറയുന്നത്. ആയുധധാരികളായ ഇവയ്‌ക്ക് സിൽവർ നിറത്തോടു കൂടിയ ശരീരവും വലിയ തലയും പേടിപ്പിക്കുന്ന കണ്ണുകളുമുണ്ടെന്ന് നാട്ടുകാർ പറയുന്നു. തങ്ങളെ ആക്രമിച്ചെന്നും ഇവ വന്നതോടെ ജീവിതം ദുസ്സഹമായെന്നുമാണ് ജനങ്ങളുടെ പരാതി. പെലകാരാസ് എന്നാണ് ഇവയെ ഗ്രാമവാസികൾ വിശേഷിപ്പിക്കുന്നത്.

അതേസമയം അന്യഗ്രഹ ജീവികൾ എന്നു കരുതപ്പെടുന്ന പെലകാരാസ്, മനുഷ്യർ തന്നെയാണെന്നാണ് പെറുവിലെ ഭരണകൂടം വിശദീകരിക്കുന്നത്. സൗത്ത് അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ചിലരാണിവരെന്നും ഇക്കൂട്ടർ പെറുവിലെ സ്വർണ ഖനികളിലേക്ക് അനധികൃതമായി കടന്നുകയറിയവരാണെന്നും സർക്കാർ പറയുന്നു. ജനങ്ങൾ ഇവരെ കണ്ട് തെറ്റിദ്ധരിച്ചതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

അനധികൃതമായി സ്വർണം കുഴിച്ചെടുക്കുന്നവർ അത്യാധുനിക യന്ത്രങ്ങളും വസ്ത്രങ്ങളും ഉപയോഗിച്ചാണ് ഇത് കുഴിച്ചെടുക്കുന്നത്. അതായിരിക്കാം ഗ്രാമവാസികൾക്ക് അന്യഗ്രഹ ജീവികളെ പോലെ തോന്നിയിട്ടുണ്ടാവുക എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

കഴിഞ്ഞ ജൂലൈ 29-ന് 15 വയസ് പ്രായം വരുന്ന പെൺകുട്ടിയെ അനധികൃത ഖനന സംഘം തട്ടികൊണ്ടുപോകാൻ ശ്രമിച്ചതായി പരാതിപ്പെട്ടിരുന്നു. പെൺകുട്ടിയുടെ കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവുകൾ ഉണ്ടായതായും അന്വേഷണ സംഘം കണ്ടെത്തി. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Tags: peruSUB
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies