ന്യൂഡൽഹി : ഹർ ഘർ തിരംഗയിൽ പങ്കാളിയായി പബ്ജി പ്രണയനായിക സീമാ ഹൈദർ . ത്രിവർണ്ണപതാകയുടെ നിറത്തിലുള്ള സാരിയണിഞ്ഞ് പാകിസ്താനിയായ സീമാ ഹൈദർ ദേശീയ പതാക ഉയർത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു . മക്കൾക്കും , കാമുകൻ സച്ചിനുമൊപ്പമാണ് വീണ പതാക ഉയർത്തിയത് .
വന്ദേമാതരവും , ഭാരത് മാതാകീ ജയും വിളിച്ചാണ് സീമ ത്രിവർണ്ണപതാക ഉയർത്തിയത് . സീമയുടെ കേസ് വാദിക്കുന്ന അഭിഭാഷകൻ എ പി സിംഗും ഒപ്പമുണ്ടായിരുന്നു . ഇന്ത്യൻ പതാക ഉയർത്തിയതിനു പിന്നാലെ മക്കൾക്കൊപ്പം പാകിസ്താൻ മൂർദാബാദ് മുദ്രാവാക്യങ്ങളും സീമ ഉയർത്തി . മക്കളെ കൊണ്ട് പാകിസ്താനെതിരെ മുദ്രാവാക്യം വിളിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം .
Comments