ഇന്ത്യയുടെ കഴിവും സാദ്ധ്യതകളും പുതിയ ഉയരങ്ങൾ കടക്കും; പുത്തൻ ലോകത്തെ രൂപപ്പെടുത്തുന്നതിൽ 140 കോടി ജനങ്ങളുടെ കഴിവ് കാണാം; അനന്തമായ അവസരങ്ങൾ നൽകാൻ ഭാരതത്തിന് കഴിയും; സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ കഴിവും സാദ്ധ്യതകളും പുതിയ ഉയരങ്ങൾ കടക്കും; പുത്തൻ ലോകത്തെ രൂപപ്പെടുത്തുന്നതിൽ 140 കോടി ജനങ്ങളുടെ കഴിവ് കാണാം; അനന്തമായ അവസരങ്ങൾ നൽകാൻ ഭാരതത്തിന് കഴിയും; സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 08:40 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ കഴിവും സാദ്ധ്യതകളും വിശ്വാസത്തിന്റെ പുതിയ ഉയരങ്ങൾ കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി20 ഉച്ചകോടിയിലൂടെ രാജ്യത്തെ സാധാരണക്കാരുടെ കഴിവുകളെയും ഇന്ത്യയുടെ വൈവിധ്യത്തെയും കുറിച്ച് ലോകത്തെ അറിയിക്കാനായെന്നും അദ്ദേഹം പറഞ്ഞു. പരിഷ്കരണം, പ്രകടനം, പരിവർത്തനം (Reform, perform and transform) ഇവ മൂന്നും രാജ്യത്തെ മാറ്റിമറിക്കും. ജനസംഖ്യാശാസ്ത്രം, ജനാധിപത്യം, വൈവിധ്യം എന്നീ ത്രിതത്വങ്ങൾക്ക് രാജ്യത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ശക്തിയുണ്ട്.

ലോകത്തെ മാറ്റിമറിച്ച കൊറോണ മഹാമാരിക്ക് ശേഷം ഒരു പുതിയ ലോകക്രമം രൂപപ്പെടുകയാണ്, ഒപ്പം പുത്തൻ ഭൂരാഷ്‌ട്ര തന്ത്രവും. പുതിയ ലോകം രൂപപ്പെടുത്തുന്നതിൽ 140 കോടി ജനങ്ങളുടെ കഴിവ് കാണാം. രാജ്യത്ത് അവസരങ്ങൾക്ക് ക്ഷാമമില്ലെന്നും അനന്തമായ അവസരങ്ങൾ നൽകാൻ രാജ്യത്തിന് കഴിവുണ്ടെന്നും യുവാക്കൾ മുന്നിട്ടിറങ്ങണമെന്നും യുവജനങ്ങളാണ് രാജ്യത്തിന്റെ ശക്തിയെന്നും പ്രധാനമന്ത്രി ചെങ്കോട്ടയിൽ പറഞ്ഞു.

മുന്നോട്ടുള്ള 1000 വർഷങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത് കാരണം രാജ്യത്തിന് മാറ്റങ്ങൾ സൃഷ്ടിക്കാനും പുത്തൻ രാജ്യത്തെ കെട്ടിപ്പടുത്താനും ഒരിക്കൽ കൂടി അവസരമുണ്ട്. ഈ കാലഘട്ടത്തിൽ നാം ചെയ്യുന്നതെന്തും, നാം സ്വീകരിക്കുന്ന നടപടികളും, എടുക്കുന്ന തീരുമാനങ്ങളും ഒന്നിനുപുറകെ ഒന്നായി രാജ്യത്തിന്റെ സുവർണ ചരിത്രം സൃഷ്ടിക്കും. ഇന്ന് എന്താണോ ചെയ്യുന്നത് അതാകും വരുന്ന ആയിരം വർഷത്തെ വികസനം. അത്രമാത്രം മുന്നോട്ട് ചിന്തിച്ചാൽ മാത്രമാണ് ആഗോളതലത്തിൽ പുരോഗതി കൈവരിക്കാൻ കഴിയൂ. 2014-ൽ അധികാരത്തിൽ വരുമ്പോൾ ആഗോള സാമ്പത്തിക വ്യവസ്ഥയിൽ പത്താം സ്ഥാനത്തായിരുന്നു ഇന്ത്യ. 140 കോടി ഇന്ത്യക്കാരുടെ പ്രയത്നത്താൽ ഇന്ന് അഞ്ചാം സ്ഥാനത്തെത്തി. അഴിമതിയിൽ മുങ്ങിത്താണ ഭാരതത്തെ തിരിച്ചുപിടിച്ചതാണ് സമ്പദ് വ്യവസ്ഥയിലുണ്ടായ ഈ കുതിപ്പിന് കാരണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കൊറോണയിൽ നിന്ന് ലോകം കരകയറിയിട്ടില്ല. ഇത്  പണപ്പെരുപ്പമെന്ന ബൃഹത്തായ പ്രതിസന്ധിക്ക് കാരണമായി. പണപ്പെരുപ്പം ആഗോള സമ്പദ്വ്യവസ്ഥയെ മുഴുവൻ പിടിയിലാക്കിയിരിക്കുന്നു. ഇത് നിർഭാഗ്യകരമാണ്. നമ്മുടെ ആവശ്യത്തിന് സാധനങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ പണപ്പെരുപ്പവും നാം ഇറക്കുമതി ചെയ്യുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാൻ ഇന്ത്യ എല്ലാ ശ്രമങ്ങളും നടത്തിയതിന്റെ ഭാഗമായി മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഭാരതം മെച്ചപ്പെട്ട നിലയിലാണ്. എന്നിരുന്നാലും പണപ്പെരുപ്പത്തിന്റെ ഭാരം കുറയ്‌ക്കാനായി കൂടുതൽ നടപടികൾ സ്വീകരിക്കും. അതിനായി സർക്കാരിന്റെ ശ്രമങ്ങൾ തുടരും-പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.

Tags: independence dayred fortpm modi
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies