ഏഷ്യാകപ്പ് തുടങ്ങാനിരിക്കെ സമൂഹമാദ്ധ്യമങ്ങളില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഏകദിന സെഞ്ച്വറി റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ മുന്‍ നായകന്‍ കോഹ്ലി മറികടക്കുമോ ഇല്ലയോ എന്നതിനെപ്പറ്റി ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യയുടെ ലോകകപ്പ് ഹീറോയും പാതിമലയാളിയുമായ റോബിന്‍ ഉത്തപ്പ.
‘വിരാട് കോഹ്ലി ഒരിക്കലും റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയോ ആകുലപ്പെടുകയോ ചെയ്യാറില്ല. ആരാധകരാണ് ഇക്കാര്യങ്ങളില്‍ വലിയ ആശങ്കകള്‍ പങ്കുവയ്‌ക്കുന്നത്. അയാള്‍ക്ക് സെഞ്ച്വറികളെക്കാലും മുഖ്യം മത്സരം ജയിപ്പിക്കുക എന്നതാണ്. ഏഷ്യാകപ്പിലും ലോകകപ്പിലും രാജ്യത്തെ ജയിപ്പിക്കുക എന്നതിനാണ് അയാള്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. റെക്കോര്‍ഡുകള്‍ അദ്ദേഹത്തെ ബാധിക്കാറെയില്ല.’-റോബിന്‍ ഉത്തപ്പ പറഞ്ഞു.
274 ഏകദിന മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കോഹ്ലി 57.32 ആവറേജില്‍ 12,898 റണ്‍സ് നേടിയിട്ടുണ്ട്. 46 സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം 65 അര്‍ദ്ധ ശതകവും നേടിയിട്ടുണ്ട്. 49 ഏകദിന സെഞ്ച്വറിയെന്ന സച്ചിന്റെ റെക്കോര്‍ഡ് കോഹ്ലി തകര്‍ക്കുമോ എന്ന കാര്യത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
Comments