നെറ്റ്ഫ്ളിക്സും ആമസോണും എഐ സാങ്കേതിക വിദ്യയിൽ കൂടുതൽ വിദഗ്ധരെ നിയമിക്കാൻ ഒരുങ്ങുന്നു. ചാറ്റ്ജിപിടി പോലെയുള്ള എഐ സാങ്കേതിക വിദ്യയിലാണ് വിദഗ്ധരെ നിയമിക്കാൻ ഒരുങ്ങുന്നത്. പ്രതിവർഷം ഏഴ് കോടി രൂപ വരെയാണ് വാഗ്ദാനം. ഇപ്പോഴിതാ എഐ സാങ്കേതിക വിദ്യ വന്നതോടെ ജീവനക്കാരുടെ തൊഴിൽ
നഷ്ടമായേക്കാം എന്ന ചർച്ചയ്ക്കിടെയാണ് മേഖലയിലെ ജോലി സാധ്യതകളെപ്പറ്റിയുള്ള വാർത്ത വന്നിരിക്കുന്നത്. എഐ അടിസ്ഥാനമാക്കിയുള്ള തൊഴിലുകൾ നിലവിൽ യുഎസിൽ ലഭ്യമാണ്.
നെറ്റ്ഫ്ളിക്സിന്റെ വെബ്സൈറ്റിൽ മെഷീൻ ലേണിംഗ് പ്ലാറ്റ്ഫോം പ്രോഡക്ട് മാനേജരെ ക്ഷണിച്ചുകൊണ്ടുള്ള ജോലിയുടെ പരസ്യം നൽകിയിട്ടുണ്ട്. മെഷീൻ ലേണിംഗ് പ്ലാറ്റ്ഫോമിന്റെ തന്ത്രപരമായ വളർച്ചയ്ക്ക് വേണ്ടിയും വിജയം വിലയിരുത്തുന്നതും ഈ ജോലിയിൽ പ്രധാനമാണ്. കാലിഫോർണിയയിലെ ഓഫീസിലോ അല്ലെങ്കിൽ റിമോട് ഏരിയയിലോ ഇരുന്ന് ജോലി ചെയ്യാവുന്നതാണ്. ഇതിന് കോളേജ് ബിരുദം യോഗ്യതയായി നൽകിയിട്ടില്ല.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ വൈദഗ്ധ്യം നേടിയിട്ടുള്ള ഉദ്യോഗാർത്ഥികളെ ആമസോണും ക്ഷണിച്ചിട്ടുണ്ട്. അപ്ലൈഡ് സയൻസിലും ജനറേറ്റീവ് എഐയിലും സ്പെഷ്യലൈസ് ചെയ്ത സീനിയർ മാനേജർ തസ്തികയിലേക്കാണ് ആമസോൺ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. ശാസ്ത്ര ഗവേഷണത്തിലും എഐ സാങ്കേതിക വിദ്യകളുടെ പ്രയോഗത്തിലും വിദഗ്ധരുടെ സംഘത്തെ നയിക്കുന്നത് ഇവരാകും.
Comments