പിണറായിയുടെ പെട്ടി തൂക്കുന്നത് സതീശനാണ്; പിണറായി വിജയൻ എപ്പോൾ വീഴാൻ തുടങ്ങിയാലും അപ്പോൾ സതീശൻ കൈ കൊടുക്കും: കെ.സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായിയുടെ പെട്ടി തൂക്കുന്നത് സതീശനാണ്; പിണറായി വിജയൻ എപ്പോൾ വീഴാൻ തുടങ്ങിയാലും അപ്പോൾ സതീശൻ കൈ കൊടുക്കും: കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2023, 03:35 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: പുതുപ്പള്ളിയിൽ പ്രതിപക്ഷത്തിന്റെ ഏക സ്ഥാനാർത്ഥി ലിജിൻ ലാൽ ആണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മറ്റ് രണ്ട് സ്ഥാനാർത്ഥികളും ഐ.എൻ.ഡി.ഐ.എ മുന്നണിയുടെ സ്ഥാനാർത്ഥികളാണ്. അവർ എല്ലാ കാര്യത്തിലും ഒരേ നിലപാട് വെച്ചുപുലർത്തുന്നവരാണ്. വി.ഡി സതീശൻ സാങ്കേതികമായി മാത്രമാണ് പ്രതിപക്ഷ നേതാവായി നിൽക്കുന്നത്. അദ്ദേഹം ഭരണപക്ഷ അനുകൂലിയായിട്ടുള്ള പ്രതിപക്ഷ നേതാവാണ്. അഴിമതി, മാസപ്പടി, സ്വജനപക്ഷപാതം, വർഗീയത ഇതിനെല്ലാം എതിരായി ചിന്തിക്കുന്ന കേരളത്തിലെ പ്രതിപക്ഷ ചിന്താഗതിയുള്ള ജനങ്ങളുടെ പ്രതീക്ഷയാണ് ലിജിൻ ലാൽ എന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

ഇവിടുത്തെ ഏക പ്രതിപക്ഷ സ്ഥാനാർത്ഥി ലിജിൻ ലാൽ ആണ്. ചാണ്ടി ഉമ്മനും ജെയ്ക് സി തോമസും ഭരണവിലാസ പാർട്ടികളുടെ സ്ഥാനാർത്ഥികളാണ്. ഞങ്ങൾ ഈ പ്രചാരണമാണ് പുതുപ്പള്ളിയിൽ നടത്തുന്നത്. മാസപ്പടി, തീവെട്ടിക്കൊള്ള, വിലക്കയറ്റം, സപ്ലൈകോയിൽ സാധനങ്ങൾ ലഭ്യമാകാത്ത സ്ഥിതി ഇതെല്ലാം തിരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടും. കേരളത്തിലെ സാധാരണക്കാന്റെ ദുരിതങ്ങളാണ് ഇവിടെ ബിജെപി ഉയർത്തിക്കാട്ടാൻ പോകുന്നത്. ഇതിന്റയെല്ലാം ഉത്തരവാദി ഈ രണ്ട് കക്ഷികളുമാണ്. അവർക്കെതിരെ മത്സരിക്കുന്ന ഏക പ്രതിപക്ഷ സ്ഥാനാർത്ഥി ലിജിനാണ്.

പുനർജനി തട്ടിപ്പ് കേസിൽ വി.ഡി സതീശനെ വിളിച്ച് ചോദ്യം ചെയ്യാൻ പോലും പിണറായി വിജയന്റെ പോലീസ് തയ്യാറായിട്ടില്ല. പിണറായി വിജയന് അറിയാം ലൈഫ് മിഷൻ കോഴക്കേസിനേക്കാൾ വലിയ തട്ടിപ്പാണ് പുനർജനി തട്ടിപ്പെന്ന്. വിദേശത്ത് നിന്നും ചാരിറ്റിക്കായ് വന്ന പണം സതീശൻ തട്ടിച്ചു. സതീശനാണ് പിണറായി വിജയന്റെ പെട്ടി തൂക്കുന്നത്. ഞങ്ങളും പിണറായി വിജയനും തമ്മിലാണ് യഥാർത്ഥത്തിൽ പോര്. കോൺഗ്രസ് എന്ന് പറയുന്നത് ഒരു സാമാന്തര പ്രതിപക്ഷ പാർട്ടിയാണ്. ഭരണകക്ഷിയുടെ പിന്തുണയോടെ പ്രവർത്തിച്ച് അവരെ സഹായിക്കുകയാണ് കോൺഗ്രസ്. പിണറായി വിജയൻ എപ്പോൾ വീഴാൻ തുടങ്ങിയാലും അപ്പോൾ തന്നെ കൈ കൊടുക്കുന്നത് വിഡി സതീശനാണ്- കെസുരേന്ദ്രൻ പറഞ്ഞു.

Tags: K SurendranPinarayi VijayanVD SATHEESHANPuthuppally
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies