പാരിസ്: ഈഫൽ ടവറിന് മുകളിനിന്ന് പാരച്യൂട്ട് ഉപയോഗിച്ച് താഴേയ്ക്ക് ചാടിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ ടവറിലേയ്ക്കുള്ള പ്രവേശനം തുടങ്ങുന്നതിന് മുൻപ് ഇയാൾ അനധികൃതമായി അകത്ത് കടക്കുകയായിരുന്നു. ശേഷം 330 മീറ്റർ ഉയരത്തി നിന്നാണ് ഇയാൾ താഴേയ്ക്ക് ചാടുകയായിരുന്നു.
സമീപത്തെ മൈതാനത്തിലേക്കാണ് ഇയാൾ ചാടിയത്. ടവറിലെ ജീവനക്കാരുടെയടക്കം ജീവൻ അപകടത്തിലാക്കാൻ ശ്രമിച്ച കുറ്റത്തിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾപാരച്യൂട്ടിൽ പറക്കാൻ പരിശീലനം നേടിയിട്ടുള്ള ആളാണെന്ന് പോലീസ് പറയുന്നു.
Comments