തൃശൂര്‍: ചിങ്ങമാസം ആരംഭിച്ചതോടെ ഗുരുവായൂർ ക്ഷേത്രത്തിലെ ഭക്തജന തിരക്കേറുന്നു. തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് ഉച്ചതിരിഞ്ഞ് ക്ഷേത്രം നേരത്തെ തുറക്കാൻ ക്ഷേത്ര ഭരണസമിതി തീരുമാനിച്ചു. കൂടുതൽ ഭക്തർക്ക് ദർശനം സാധ്യമാക്കാനായാണ് പുതിയ തീരുമാനം.
ഓണാവധി തുടങ്ങുന്ന 26 മുതല്‍ സെപ്റ്റംബർ ആറുവരെ ആയിരിക്കും ക്ഷേത്രം നേരത്തെ തുറക്കുക. ഉച്ചതിരിഞ്ഞ് 3.30 -ന് നടതുറന്ന് ശീവേലി കഴിച്ച് ഉടൻ തന്നെ ഭക്തർക്ക് ദർശനം അനുവദിച്ച് തുടങ്ങും. ഇത് സംബന്ധിച്ച് തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് സമർപ്പിച്ച കത്ത് ദേവസ്വം ഭരണ സമിതി അംഗീകരിച്ചു.
Comments